SEED News

ജില്ലയില്‍ 30 ശതമാനം കുട്ടികളിലും ലഹരി ഉപയോഗം ലഹരിയോട് 'നോ'; സീഡ് വെബിനാര്‍



തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവുന്ന സാഹചര്യത്തില്‍ മാതൃഭൂമി ഡീഡും ഫെഡറല്‍ബാങ്കും ഡോണ്‍ബോസ്‌കോ വീടും സംയുക്തമായി വെബിനാര്‍ സംഘടിപ്പച്ചു. 'സെ നോട്ട് ടു ഡ്രഗ്‌സ്, വിമുക്തി നേടുക' എന്ന വെബിനാറില്‍ ഡ്രീം(ഡ്രഗ്‌സ് റീഹാബിലിറ്റേഷന്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് മെന്ററിംഗ്) പ്രെജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജസ്വിന്‍ ജോസ് മോഡറേറ്ററായി. കൗണ്‍സിലര്‍ ഇമ്മാനുവേല്‍ സൈലാസ് ക്ലാസ് നയിച്ചു. വിദ്യാര്‍ത്ഥികളടക്കം നൂറോളം പേര്‍ പങ്കെടുത്തു.


ലഹരി ഉപയോഗത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളമെന്നും അധ്യപാകരുടെയും മാതാപിതാക്കളുടെയും ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും ഇമ്മാനുവേല്‍ സൈലാസ് പറഞ്ഞു. കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചാല്‍ അവരിലുണ്ടാകുന്ന ലഹരി ആഭിമുഖ്യം കെണ്ടത്താനാകും. മാതാപിതാക്കള്‍ കുട്ടികളോട് സൗഹാര്‍ദപരമായി ഇടപെട്ടാല്‍ ഇത്തരം വഴികളിലേക്ക് അവര്‍ തിരിയില്ലെന്നും അദ്ദേഹം പറഞ്ഞു.

30 ശതമാനം കുട്ടികളും ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിക്കുന്നതായാണ് തിരുവനന്തപുരം ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ഡോണ്‍ബോസ്‌കോ വീട് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയതെന്ന് ജസ്വിന്‍ ജോസ് പറഞ്ഞു. ലോകത്ത് ഒരോ സെക്കന്‍ഡിലും ആറുപേര്‍ വീതം ലഹരി കാരണം മരിക്കുന്നതായി വെബിനാര്‍ ചൂണ്ടിക്കാട്ടി. രണ്ടു മണിക്കൂറോളം നീണ്ട വെബിനാറില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് കൗണ്‍സിലര്‍ മറുപടി പറഞ്ഞു. മാതൃഭൂമി യൂണിറ്റ് മാനേജര്‍ അഞ്ജലി രാജന്‍, ഡി.ബി.വീട് ഡയറക്ടര്‍ സജി, ഫെഡറല്‍ ബാങ്ക് അസിസ്റ്റന്‍ഡ് വൈസ് പ്രസിഡന്റ പ്രിയ മാത്യൂസ് തുടങ്ങിയവര്‍ സംസാരിച്ചു.

November 28
12:53 2020

Write a Comment

Related News