SEED News

ഊർജസംരക്ഷണ ബോധവത്കരണം

വീയപുരം: ഊർജസംരക്ഷണ ദിനത്തിൽ വീയപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈനായി ബോധവത്കരണ ക്ലാസ് നടത്തി. സ്കൂൾ എനർജി ക്ലബ്ബും മാതൃഭൂമി സീഡും ചേർന്നാണു ക്ലാസ് സംഘടിപ്പിച്ചത്.   സ്മാർട്ട് എനർജി പ്രോഗ്രാം ജില്ലാ കോ-ഓർഡിനേറ്റർ എച്ച്. ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. നങ്ങ്യാർകുളങ്ങര 66 കെ.വി.സബ്‌സ്റ്റേഷൻ അസി.എൻജിനിയർ കെ. പ്രേംലാൽ ക്ലാസ് നയിച്ചു. സീഡ് കോ-ഓർഡിനേറ്റർ കീർത്തി കൃഷ്ണ, പ്രഥമാധ്യാപിക ഡി. ഷൈനി, ഡിഡ് വിൻ ലോറൻസ്, എ.എസ്. വിമല, എസ്. ശ്രീലേഖ, പി. മിനിമോൾ, സൽമ സബീർ എന്നിവർ പ്രസം
ഗിച്ചു.

December 21
12:53 2020

Write a Comment

Related News