കളക്‌ടേഴ്സ് റോഡിൽ മാലിന്യക്കൂമ്പാരം
കോഴിക്കോട്: കല്ലായിറോഡിനുസമീപമുള്ള കളക്ടേഴ്സ് റോഡിനരികിൽ നിറയെ മാലിന്യം. പ്ലാസ്റ്റിക്കും, തെർമോക്കോളും ഭക്ഷണാവിഷ്ടങ്ങളും നിറഞ്ഞിരിക്കുന്ന ഈ സ്ഥലം തെരുവു നായ്ക്കളുടെ വാസകേന്ദ്രമാണ്. അതിനാൽ കാൽനടയാത്രക്കാരും ഇരുചക്രവാഹനക്കാരും ഭീതിയിലാണ്. മാലിന്യത്തിൽനിന്ന് ദുർഗന്ധം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷമാണ് ഇവിടെ. രോഗങ്ങൾ അതിവേഗംപടരുന്ന ഈ കാലത്തും ഇത്തരം പ്രവൃത്തികൾ തുടർന്നാൽ രോഗവ്യാപനം തീവ്രമാകുമെന്ന് പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു. മാലിന്യം ഇവിടെനിന്ന് നീക്കംചെയ്യാൻ നഗരസഭാ അധികൃതർ എത്രയുംവേഗം നടപടി കൈക്കൊള്ളണം.
സീഡ് റിപ്പോർട്ടർ
ശ്വേത സന്തോഷ്, ഏഴാംക്ലാസ്, സെയ്‌ൻറ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്. എസ്.എസ്.
January 05
12:53
2021