SEED News

ഓർമ്മമരം നട്ട് സുഗതകുമാരിക്ക് അനുസ്മരണം

വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ 'സുഗതകുമാരി സ്മൃതി വൃക്ഷം' പദ്ധതിക്ക് തുടക്കമായി. രാവിലെ 10 മണിക്ക്  സ്കൂൾ അങ്കണത്തിൽ സുഗതകുമാരിയുടെ ഓർമ്മയ്ക്ക് ഒരു വൃക്ഷത്തൈ വച്ചുപിടിപ്പിക്കുകയും അതേസമയം ക്ലബ് അംഗങ്ങളായ മുഴുവൻ വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ തൈ വെച്ച് പിടിപ്പിക്കുകയും ആണ് ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ തൈ വെച്ച് പിടിപ്പിച്ചു കൊണ്ട് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി  നിർവഹിച്ചു. സുഗതകുമാരിക്ക് ഏറ്റവും പ്രിയപ്പെട്ട തേൻ വരിക്ക പ്ലാവിൻ തൈ ആണ് നട്ടുപിടിപ്പിച്ചത്. പി.ടി.എ പ്രസിഡണ്ട് എഫ് എം മുനീർ അധ്യക്ഷനായി. പ്രധാനാദ്ധ്യാപിക പി.പ്രസന്ന,സീഡ് ക്ലബ് കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ, പി.ടി.എ വൈസ് പ്രസിഡണ്ട് കെ വിനോദ്, കെ അമൃത,  ബായിസ് ഇസ്മയിൽ, റിസ് വാന ഷെറിൻ, വിസ്മയ തുടങ്ങിയവർ സംസാരിച്ചു

January 13
12:53 2021

Write a Comment

Related News