SEED News

പൊതുശൗചാലയത്തിനായി ഒന്നാം മൈലിലുകാര്‍ ഇനി എത്ര നാള്‍കാത്തിരിക്കണം

തേക്കടി:അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ തേക്കടിയുടെ ഹൃദയഭാഗത്തുള്ള സ്ഥലമായിട്ടും ടൗണിലെത്തിയാല്‍ ഒന്നാം മൈലുകാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു പൊതുശൗചാലയമില്ല.ഈ പ്രശ്‌നം ഉന്നയിച്ച് അമലാംബിക കോണ്‍വെന്റെ് ഇംഗ്ലീഷ് സ്‌കൂളിലെ മാത്രൂഭുമി സീഡ് റിപ്പോര്‍ട്ടര്‍ എല്‍വിന ജോസഫ്  ഒക്ടോബറില്‍ വാര്‍ത്ത  നല്‍കിയിരുന്നു എങ്കിലും ഇതുവരെ ഒരു നീക്ക് പോക്കും ഉണ്ടായിട്ടില്ല.തുടര്‍ന്ന് പുതിയ ഭരണ സമിതിയില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സിദ്ദീക്ക്,മെമ്പര്‍ മാരായ നോളി ജോസഫ്,രജനി ബിജു, എന്നിവരെ കൂട്ടി എല്‍വിന ജോസഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ് ശാന്തി ഷാജിമോന് നിവേദനം കൈമാറിയത്്.ഒന്നാം മൈല്‍ പ്രദേശത്ത് ഒരു പൊതുശൗചാലയം അനുവാര്യമാണെന്നും അതിനുള്ള നടപടികള്‍ പഞ്ചായത്ത് കമ്മിറ്റി ഉടന്‍ തന്നെ സ്വീകരിക്കണമെന്നും പ്രസിഡന്റെ് അറിയിച്ചു.


ചിത്രം seed1-അമലാംബിക കോണ്‍വെന്റെ് ഇംഗ്ലീഷ് സ്‌കൂളിലെ മാത്രൂഭുമി സീഡ് റിപ്പോര്‍ട്ടര്‍ എല്‍വിന ജോസഫ് കുമളി  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ് ശാന്തി ഷാജിമോന് നിവേദനം കൈമാറുന്നു.


January 15
12:53 2021

Write a Comment

Related News