SEED News

സീഡ് ഓൺലൈൻ ക്വിസ് 2021 മത്സരവിജയികൾ

തൃശ്ശൂർ: മാതൃഭൂമി സീഡും മങ്ങാട്ട് പുരുഷോത്തമ മേനോൻ ഫൗണ്ടേഷനും സംയുക്തമായി നടത്തിയ സംസ്ഥാനതല ഓൺലൈൻ ക്വിസ് മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.

കൊല്ലം ജില്ലയിലെ തൃപ്പിലഴികം ലിറ്റിൽഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ എ.എസ്. വൈഷ്ണവ് ഒന്നാംസ്ഥാനം നേടി. മലപ്പുറം തേഞ്ഞിപ്പലത്തെ ജി.എം.എച്ച്.എസ്.എസ്.സി.യു. കാമ്പസ് സ്കൂളിലെ ശ്രീനന്ദ്‌ സുധീഷിനാണ് രണ്ടാംസ്ഥാനം. തിരുവനന്തപുരം കൊച്ചിലുമൂട് എസ്.എസ്.എം.എസ്.എച്ച്.എസ്. സ്കൂളിലെ ഡി.എം. ആദിത്യൻ മൂന്നാംസ്ഥാനത്തെത്തി. വിജയികൾക്ക് യഥാക്രമം 10,000, 7500, 5000 രൂപയും പ്രശസ്തിപത്രവും നൽകും. പ്രോത്സാഹനസമ്മാനമായി 10 പേർക്ക് 1000 രൂപ വീതവും പ്രശസ്തിപത്രവും ലഭിക്കും.

ജനുവരി ഒൻപത്, 13 തീയതികളിൽ നടത്തിയ മത്സരത്തിൽ മൂവായിരത്തോളം ഹൈസ്കൂൾ വിദ്യാർഥികൾ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനം വെർച്വൽ പ്ലാറ്റ്ഫോം വഴി വിതരണം ചെയ്യുമെന്ന് മുഖ്യരക്ഷാധികാരി സി. ചന്ദ്രിക, അഡ്വ. തേജസ് പുരുഷോത്തമൻ എന്നിവർ അറിയിച്ചു. പ്രാൺസിങ്, രമേഷ് മാള എന്നിവരാണ് ക്വിസ് നയിച്ചത്.

പ്രോത്സാഹനസമ്മാനം ലഭിച്ചവർ- അദ്വൈത് പ്രശാന്ത് (ജനാർദനപുരം എച്ച്.എസ്.എസ്., ഒറ്റശേഖരമംഗലം), വി.കെ. അനുഗ്രഹ് (ജി.വി.എച്ച്.എസ്.എസ്. തൃക്കാക്കര), ആർ. ഹരികൃഷ്ണ (ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ), ജോൺ ജൂലിയസ് (ലയോള സ്കൂൾ, ശ്രീകാര്യം, തിരുവനന്തപുരം), കണ്ണൻ ഷാജി (ഏലംപള്ളൂർ എസ്.എൻ.എസ്.എം. എച്ച്.എസ്.), നവനീത് എം. കുമാർ (തേവക്കൽ വിദ്യോദയ സ്കൂൾ), നേക എം. നായർ (കൊയിലാണ്ടി ഭാരതീയ വിദ്യാഭവൻ), നിവേദിത സി. സുരേശൻ (സരസ്വതി വിദ്യാലയ സീനിയർ സെക്കൻഡറി റെസിഡൻഷ്യൽ സെൻട്രൽ സ്കൂൾ, വട്ടിയൂർക്കാവ്), റുപിൻ സന്ദേശ് (ഭാരതീയ വിദ്യാഭവൻ കണ്ണൂർ കേന്ദ്ര), എസ്. അക്ഷയ (ഭവൻസ് വിദ്യാമന്ദിർ, ഗിരിനഗർ, കൊച്ചി).

January 15
12:53 2021

Write a Comment

Related News