SEED News

മാതൃഭൂമി സീഡ് ഓൺലൈൻ പാചകമത്സരം

കണിച്ചുകുളങ്ങര: നാടൻ ഇലക്കറികളുടെ ഗുണമേന്മയും രുചിക്കൂട്ടുകളും പുതുതലമുറയ്ക്ക് പകർന്നുനൽകുന്നതിനായി കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഓൺലൈൻ മത്സരം ‘നാട്ടുരുചി’ സംഘടിപ്പിച്ചു. വി.എച്ച്.എസ്.ഇ. വിഭാഗം സീഡ് ക്ലബ്ബ് ഒരുക്കിയ നാടൻ ഇലക്കറികളുടെ ഓൺലൈൻ പാചകമത്സ‌രത്തിൽ കുട്ടികളുടെ അമ്മമാരും അമ്മൂമ്മമാരും ഉൾപ്പെടെ അൻപതോളം പേർ പങ്കെടുത്തു. മധുരച്ചീര, ചെടിച്ചീര, പച്ചച്ചീര, മുരിങ്ങയില, പ്ലാവില,  കൊഴുപ്പച്ചീര തുടങ്ങിയ നാടൻ സസ്യങ്ങളുടെ കറികളും കട്‌ലറ്റും രസവും മറ്റും അവതരിപ്പിച്ചു. 10 ഇലകൾ ചേർത്ത് ആരോഗ്യദായകവും രുചികരവുമായ ഇലക്കറി തയ്യാറാക്കിയ ആര്യ ലക്ഷ്മി ഒന്നാം സമ്മാനാർഹയായി. പ്രിൻസിപ്പൽ ബാബു സമ്മാനദാനം നടത്തി.

January 18
12:53 2021

Write a Comment

Related News