SEED News

സുഗതകുമാരി സ്മൃതിയിൽ വൃക്ഷത്തൈകൾ നട്ടു

ഏറാമല: ഓർക്കാട്ടേരി കെ.കെ.എം. ഗവ. ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് സുഗതകുമാരിയുടെ ജന്മദിനത്തിൽ സ്കൂൾമുറ്റത്ത് പൊൻ ചെമ്പകത്തൈ നട്ടു. യുവകവി യഹിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ. വാസുദേവൻ അധ്യക്ഷനായി. അഖിലേന്ദ്രൻ നരിപ്പറ്റ, കെ. രാധാകൃഷ്ണൻ, പി. സീമ, അനിത സി.കെ. എന്നിവർ സംസാരിച്ചു.

ചാത്തങ്കോട്ടുനട: കവയിത്രി സുഗതകുമാരിയുടെ ജന്മദിനത്തിൽ വൃക്ഷത്തൈകൾ നട്ട് ചാത്തങ്കോട്ടുനട എ.ജെ. ജോൺ സ്മാരക ൈഹസ്കൂൾ ഓർമപുതുക്കി. സ്കൂൾ വളപ്പിൽ ഇലഞ്ഞിമരത്തൈ നട്ട് മാനേജർ ഫാ. തോമസ് ഇടയാൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ടി.ടി. മൂസ, ജോമിച്ചൻ ജോസഫ് എന്നിവർ സംസാരിച്ചു. എസ്.എസ്. എൽ.സി. പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകൻ സി.എം. അശോകന്റെ വകയയായി വൃക്ഷത്തൈകൾ നൽകി.

കായക്കൊടി: സുഗതകുമാരിയുടെ ജന്മദിനത്തിൽ കായക്കൊടി ഹൈസ്കൂളിൽ വൃക്ഷത്തൈകൾ നട്ടു. ഗ്രാമപ്പഞ്ചായത്ത് അംഗം റഫീഖ്‌ കൊടുവങ്ങൽ ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ തെറ്റത്ത്, പി.കെ. ബഷീർ, മുജീബ്, ശ്രീജ, നവാസ്, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു

വേളം: ചേരാപുരം നോർത്ത് എം.എൽ.പി. സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. ബാബു വൃക്ഷത്തൈ നട്ടു. പി.ടി.എ. പ്രസിഡ്റ് സി.പി. ഫൈസൽ അധ്യക്ഷനായി. പ്രധാനാധ്യാപകൻ ടി.എം. താഹിർ, മുനീർ വയലടുത്തിൽ, ബീന, സുഹറ, ലെനിന്ത തുടങ്ങിയവർ പങ്കെടുത്തു

തോടന്നൂർ: സുഗതകുമാരിയുടെ ഓർമയ്ക്കായി തോടന്നൂർ യു.പി. സ്കൂൾ അങ്കണത്തിൽ പി.ടി.എ. പ്രസിഡന്റ് മഹേഷ് പയ്യട വൃക്ഷത്തൈ നട്ടു. ഓർമമരം പരിപാടിയുടെ ഭാഗമായി മുഴുവൻ വിദ്യാർഥികളുടേയും വീടുകളിൽ കുട്ടികൾ വൃക്ഷത്തെ നട്ടുപിടിപ്പിക്കും. പ്രധാനാധ്യാപകൻ സി.കെ. മനോജ് കുമാർ, വി.കെ. സുബൈർ, സി.ആർ. സജിത്, ഇ. കീർത്തി, സി.വി. ഹാഫിസ്, ഇ. ശ്രീനാഥ് എന്നിവർ പങ്കെടുത്തു.

January 23
12:53 2021

Write a Comment

Related News