SEED News

ശ്രീദേവി സ്‌കൂളിന്റെ സീഡ്ബോൾ കാടിനു സമർപ്പിച്ചു

താമരശ്ശേരി: കാടിന്റെ വീണ്ടെടുപ്പിനായി കടലുണ്ടി ശ്രീദേവി എ.യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ നിർമിച്ച സീഡ്‌ബോൾ താമരശ്ശേരി ചുരത്തിനുസമീപം കാടിനുസമർപ്പിച്ചു. അടിവാരം-വയനാട് ചുരം സംരക്ഷണസമിതി പ്രസിഡന്റ് മൊയ്തു മുട്ടായി ഉദ്ഘാടനം ചെയ്തു. സ്കൂൾ സീഡ് ക്ലബ്ബ് കൺവീനർ സജിത്ത് കുന്നത്ത് അധ്യക്ഷനായി. സിഡ് ക്ലബ്ബ് കുട്ടികളുടെ പ്രവർത്തനം നാടിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചുരം സംരക്ഷണസമിതി പ്രവർത്തകരായ കെ. കെ. ആലിഹാജി, ടി.സി. സജിത്ത്, വി.കെ. മുസ്തഫ, കെ. സാഹിർ, പി.എ. അബ്ദുൾനാസർ, അധ്യാപകരായ കെ. ശ്രീജിത്ത്, പി.പി. നസീറ, കെ.എം. ഗീത, കെ. സുജാത, ഇ. ലുബ്‌ന പങ്കെടുത്തു.

January 28
12:53 2021

Write a Comment

Related News