reporter News

മുണ്ടാർ പാടത്തു മാലിന്യം തള്ളുന്നു

വീയപുരം: വെളിയം ജങ്ഷനു സമീപം മുണ്ടാർ പാടശേഖരത്തിൽ മാലിന്യം തള്ളുന്നതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. കോഴിക്കടകളിലെ അവശിഷ്ടങ്ങൾക്കൊപ്പം വീടുകളിലെ പ്ലാസ്റ്റിക്, പച്ചക്കറി മാലിന്യങ്ങളും ഇതിൽപ്പെടും. മഴ പെയ്താൽ മാലിന്യങ്ങൾ അഴുകി പ്രദേശമാകെ ദുർഗന്ധം വമിക്കുകയാണ്. മാസങ്ങളായി കിടക്കുന്ന മാംസാവശിഷ്ടങ്ങളും മറ്റും ഭക്ഷിക്കാൻ നായ്‌ക്കളും കൂട്ടമായി എത്താറുണ്ട്. ഇതു സമീപവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുകയാണ്.   ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളുന്നതു തടയാൻ നടപടി സ്വീകരിക്കണമെന്നാണു പ്രദേശവാസികളുടെ ആവശ്യം.

March 04
12:53 2021

Write a Comment