SEED News

സീഡ് ക്ലബ്ബ് വേനൽവിളയൊരുക്കുന്നു

വാടയ്ക്കൽ: സെയ്‌ന്റ് ലൂർദ് മേരി യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഗ്രോബാഗും പച്ചക്കറിത്തൈകളും വീടുകളിൽ എത്തിച്ചുനൽകി. എല്ലാവീടുകളിലും ഒരുവേനൽക്കാലവിളയെങ്കിലും നട്ടുവളർത്തി കൃഷിയെ പ്രോത്സാഹിപ്പിക്കുകയും വിഷരഹിത പചക്കറികൾ ശീലമാക്കുകയും ചെയ്യുകയെന്ന സീഡ് ക്ലബ്ബിന്റെ ഉത്തരവാദിത്വത്തിന്റെ തുടർച്ചയാണിത്. മാതൃഭൂമി സീഡ് ലഭ്യമാക്കിയ വിത്തുകൾ വിദ്യാർഥികൾക്കായി വിതരണം ചെയ്തിരുന്നു. അതിന്റെ അടുത്തഘട്ടമായിട്ടാണ് വേനൽക്കാല പച്ചക്കറിത്തൈകൾ നൽകിയത്.  സീഡ് ക്ലബ്ബംഗങ്ങളും അധ്യാപകരും ചേർന്ന് വേനൽക്കാലവിളയൊരുക്കാൻ സ്കൂളിൽ പാകി മുളപ്പിച്ച പച്ചക്കറിത്തൈകളാണ് ഗ്രോബാഗിനോടൊപ്പം വീടുകളിലെത്തിച്ചത്. ഹെഡ്മിസ്ട്രസ് കെ.എസ്. മായാഭായിയുടെ നേതൃത്വത്തിൽ സ്റ്റാഫ്‌സെക്രട്ടറി നിഷാ യേശുദാസ് സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ കെ.പി. പെട്രീഷ്യ സീഡ് ക്ലബ്ബംഗങ്ങൾ എന്നിവർചേർന്നു കോവിഡ് മാനദണ്ഡങ്ങൾപാലിച്ചാണ് പരിപാടി നടത്തിയത്.

March 08
12:53 2021

Write a Comment

Related News