SEED News

പൂനൂർ ഗവ. ഹൈസ്കൂളിൽ വെബിനാർ സീരീസ് സമാപിച്ചു

പൂനൂർ:പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഏഴു ദിവസങ്ങളിലായി നടന്ന വെബിനാർ സീരീസ്‌ സമാപിച്ചു. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണക്ലാസുകൾ നടത്തിയത്.മൃഗസംരക്ഷണവകുപ്പിലെ മുൻ അഡീഷനൽ ഡയറക്ടർ ഡോ. പി.കെ. മുഹ്സിൻ താമരശ്ശേരി, ഉണ്ണികുളം കൃഷിഓഫീസർ എം.കെ. ശ്രീവിദ്യ, കോഴിക്കോട് സിജി ട്രെയിനർ ഹുസ്സയിൻ പി.എ., കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ സീനിയർ പ്രിൻസിപ്പൽ സയൻറിസ്റ്റും ട്രെയിനിങ് ആൻഡ്‌ ഔട്ട് റീച്ച് റിസർച്ച് ഗ്രൂപ്പ് മേധാവിയുമായ ഡോ. ബാബു മാത്യു, കട്ടിപ്പാറ കൃഷി ഓഫീസർ കെ.കെ. മുഹമ്മദ് ഫൈസൽ, പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ സയന്റിസ്റ്റ് ഡോ. എ.വി. രഘു, ഡോ. കെ.എ. ഫസ്മിന എന്നിവർ വിഷയാവതരണം നടത്തി.പ്രധാനാധ്യാപകൻ ടി.എം. മജീദ്, ഇ.വി. അബ്ബാസ്, കെ. അബ്ദുസ്സലീം, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ. അബ്ദുൽ ലത്തീഫ്, സി.കെ. മുഹമ്മദ് ബഷീർ, നദീറ എ.കെ.എസ്., എം. ലിജിത, ഡോ. സി.പി. ബിന്ദു എന്നിവർ നേതൃത്വം നൽകി.


March 13
12:53 2021

Write a Comment

Related News