SEED News

ആരോഗ്യപ്രവർത്തകർക്ക് ആദരവേകി സെയ്‌ന്റ് ലൂർദ് മേരി യു.പി. സ്കൂൾ

വാടയ്ക്കൽ: സെയ്‌ന്റ് ലൂർദ് മേരി യു.പി. സ്കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളുംഅധ്യാപകരും ആരോഗ്യപ്രവർത്തകർക്കായി സമർപ്പിച്ച കോവിഡ് ജാലകം  കൈയെഴുത്തു മാസിക ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫ. ഡോ. ബി. പദ്മകുമാർ പ്രകാശനം ചെയ്തു. 
ഡോ. ബി. പദ്മകുമാറിനെ  സ്കൂൾമാനേജർ റവ. ഫാ. ജോൺകളത്തിൽ പൊന്നാട അണിയിച്ചു. 
 പ്രധാനാധ്യാപിക കെ.എസ്. മായാബായ് കൈയെഴുത്തു മാസികയ്ക്കുപിന്നിൽ പ്രയത്നിച്ച സീഡ്‌ ക്ലബ്ബിനെ അനുമോദിച്ചു. അധ്യാപകനായ ബി. യേശുദാസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പ്രിറ്റി തോമസ്, സീഡ്‌ കോ-ഓർഡിനേറ്റർ കെ.പി. പെട്രിഷ്യ എന്നിവർ പ്രസംഗിച്ചു. 

March 16
12:53 2021

Write a Comment

Related News