SEED News

ഉഴുന്നുകൃഷിയിൽ വിജയംകൊയ്ത് വിദ്യാർഥികൾ

പിലാത്തറ: കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ് മാതൃഭൂമി സീഡ് കണ്ണൂർ കൃഷിവിജ്ഞാൻ കേന്ദ്രം എന്നിവ ചേർന്ന് നടത്തിയ ഉഴുന്നു കൃഷിയിൽ നൂറുമേനി വിളവ്.

വിളവെടുപ്പുത്സവം കൃഷിവിജ്ഞാൻ കേന്ദ്രം മേധാവി പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ കാർഷികസംസ്കൃതി തൊട്ടുണർത്താൻ സ്റ്റുഡന്റ്‌ പോലീസ് കേഡറ്റും മാതൃഭൂമി സീഡും ചെയ്ത പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.

വികസനസമിതി ചെയർമാൻ പി.പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. കടന്നപ്പള്ളിയിലെ കാർഷികവൃത്തിയിൽ നിറ സാന്നിധ്യമായ വെള്ളാലത്തില്ലത്ത് വാസുദേവൻ നമ്പൂതിരിയെ പരിയാരം പോലീസ് ഇൻസ്പെക്ടർ എം.ജെ.ജിജോ ആദരിച്ചു.

ബി.പി.സി. രാജേഷ് കടന്നപ്പള്ളി, കൃഷി ഓഫിസർ വി.വി.ജിതിൻ, എസ്.പി.സി. കണ്ണൂർ റൂറൽ അഡീഷണൽ നോഡൽ ഓഫീസർ കെ.വി.സുവർണർ, പ്രിൻസിപ്പൽ പി.വി.ലീന, പി.ടി.എ. പ്രസിഡന്റ്‌ കെ.സി.സതീശൻ, പി.ടി.ബാലകൃഷ്ണൻ, കെ.വി.സുധീർകുമാർ, മനോജ് കൈപ്രത്ത്, എം.രവി, സീഡ് കോ ഓർഡിനേറ്റർ ലതീഷ് പുതിയടത്ത്, എസ്.പി.സി. എ.സി.പി.ഒ. എം.സിൽജ എന്നിവർ സംസാരിച്ചു

March 25
12:53 2021

Write a Comment

Related News