SEED News

സഹജീവിസ്നേഹത്തിൽ മാതൃകയായി പുത്തൂർ ജി.യു.പി. സ്കൂൾ

ഓമശ്ശേരി: വേനലിൽ 423 തണ്ണീർക്കുടങ്ങൾ സ്ഥാപിച്ച് പുത്തൂർ ഗവ. യു.പി. സ്കൂളിലെ വിദ്യാർഥികൾ മാതൃകയായി. വിദ്യാർഥികൾ അവരവരുടെ വീടുകളിലാണ് തണ്ണീർക്കുടങ്ങൾ ഒരുക്കിയത്. തണ്ണീർക്കുടം നിരീക്ഷിച്ച് ഓരോമാസവും ജീവികൾ വെള്ളം കുടിക്കുന്ന മികച്ച ചിത്രങ്ങൾ, വീഡിയോ അയയ്ക്കുന്ന കുട്ടികൾക്ക് കാഷ് അവാർഡ് നൽകാൻ പി.ടി.എ. തീരുമാനിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് ഗ്രീനിസ് സീഡ് ക്ലബ്ബ്‌ നേതൃത്വം നൽകി. ‘പറവകൾക്കൊരു തണ്ണീർക്കുടം’ സമ്പൂർണ പ്രഖ്യാപനം കൊടുവള്ളി ബി.പി.സി. വി.എം. മെഹറലി നിർവഹിച്ചു. ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സി.ഡബ്ല്യു.ആർ.ഡി.എം. റിട്ട.സയന്റിസ്റ്റ് മാധവൻ കോമത്ത് ക്ലാസെടുത്തു. പി.ടി.എ. പ്രസിഡന്റ് പി.വി. സാദിഖ് അധ്യക്ഷനായി. യോഗത്തിൽ പ്രധാനാധ്യാപകൻ പി.എ. ഹുസൈൻ പദ്ധതി വിശദീകരണം നടത്തി. അധ്യാപകരായ സുരേഷ് കുമാർ, ഹഫ്സ സി.കെ., അബ്ദുറഹ്മാൻ എൻ.വി., അനീഷ് മൈക്കിൾ, ജസീറ പി.എം., അബ്ദുനാസർ കെ.ടി., മുഹമ്മദ് സാദിഖ്, ദീപ പി.കെ., ഷെറീന, വിദ്യാർഥി പ്രതിനിധി ഹന ഫാത്തിമ എന്നിവർ സംസാരിച്ചു.

March 26
12:53 2021

Write a Comment

Related News