SEED News

തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹ്രദമാകാൻ സീഡ് ക്ലബ്

 കോഴിക്കോട്:പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുടെ ഭാഗമായി ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് എച്ച് എസ് എസിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെയും പരിസ്ഥിതി _ സീഡ് ക്ലബ്, സയൻസ് ക്ലബ്ബ് എന്നിവയുടെയും നേതൃത്വത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ നിർമ്മിച്ച മാസ്ക്ക് , സീഡ് പെൻ, വെയ്സ്റ്റ് ബോക്സ് എന്നിവ സ്ക്കൂളിലെ പോളിംഗ് ബൂത്തുകളിൽ നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാലിക്കേണ്ട നിർദ്ദേശങ്ങൾ ഉൾപ്പെടുന്ന പോസ്റ്ററും  നിർമ്മിച്ചു നൽകി. എൻ.എസ്.എസ് വളണ്ടിയർമാരും പരിസ്ഥിതി-സീഡ് ക്ലബ്ബ് അംഗങ്ങളുമായ  ജാന.എ.ലൈസ്, വൈഷ്ണവി വി.എം, ഷിഫ നസ്റിൻ,  എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും പരിസ്ഥിതി - സീഡ് കോ ഓർഡിനേറ്ററുമായ ഡോ. ശ്രീജ.കെ എന്നിവർ  പരിസ്ഥിതി സൗഹാർദ്ദ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

April 07
12:53 2021

Write a Comment

Related News