SEED News

കോവിഡ് കാലത്തും അവർ കാത്തു മനുഷ്യനെയും പ്രകൃതിയെയും

കോഴിക്കോട്: കോവിഡ് കാലത്തും പതറാതെ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് ഓൺലൈൻ ക്ലാസ്സുകൾക്കൊപ്പം അവർ നാടിനെ പച്ചപ്പണിയിക്കാനിറങ്ങി... പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത നേടാൻ മണ്ണിലിറങ്ങി. കഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി വിവിധ സഹായങ്ങളുമായെത്തി. കുട്ടികളേയും രക്ഷിതാക്കളേയും ചേർത്തു നിർത്തി നടത്തിയ ഈ മുന്നേറ്റത്തിനാണ് ആനക്കാംപൊയിൽ സെൻ്റ് മേരീസ് യു.പി സ്‌കൂളിനെ തേടി ഇത്തവണത്തെ സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്‌കാരം എത്തിയത്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വെള്ളരിമലയുടെ താഴ് വരയിലെ ആനക്കാംപൊയിൽ,മുത്തപ്പൻ പുഴ,കരിമ്പ്,കണ്ടപ്പംചാൽ പ്രദേശങ്ങളുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി ഇവർ തയ്യാറാക്കിയ ഇക്കോ ടൂറിസം പദ്ധതി ജനശ്രദ്ധ നേടി. പദ്ധതി കളക്ടർ ഉൾപ്പെടെയുള്ള അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാനുമായി.  കുട്ടികളെ പരിസ്ഥിതി പ്രവർത്തനങ്ങളെക്കുറിച്ച് ബോധവാൻമാരാക്കാനും സാമൂഹ്യബോധവും കാർഷിക താത്പര്യവും വളർത്താനുമുള്ള നിരവധി പഠന പ്രവർത്തനങ്ങളാണ് സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്‌കൂൾ നടത്തിയത്. ഹരിത ഗ്രാമം പദ്ധതി വഴി മുഴുവൻ വിദ്യാർഥികളും സ്വന്തം പറമ്പിലോ പരിസരങ്ങളിലോ മരത്തൈകൾ നട്ടുപരിപാലിക്കുന്നു. ഹരിത കേരള മിഷൻ്റെ പച്ചത്തുരുത്ത് പദ്ധതിയും സ്‌കൂളിൽ നടപ്പാക്കി. സ്‌കൂളിലെ ഔഷധത്തോട്ടം വിപുലമാക്കുകയും ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള മാസിക തയ്യാറാക്കുകയും ചെയ്തു. എസ്.ടി കോളനികളിലെ കുട്ടികൾക്ക് കൃഷിഭവൻ്റെ സഹകരണത്തോടെ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ഗ്രീൻ ക്ലീൻ കേരളയുടെ പരിപാടികളിൽ പങ്കാളിയായി. സ്‌കൂൾ മുറ്റത്ത് പൂന്തോട്ടവും പക്ഷികൾക്ക് കുടിക്കാൻ വെള്ളവുമൊരുക്കി.  'വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലുംപദ്ധതിയുടെ ഭാഗമായി കുട്ടികൾ കൃഷിപ്പണികൾക്കിറങ്ങി. സ്‌കൂൾ പരിസരത്ത് അവർ കരനെല്ല്ചോളംഎള്ള്കാബേജ്,കോളിഫ്‌ളവർ,മറ്റു പച്ചക്കറികൾ,മരച്ചീനി,ചേന,വാഴ,ഞ്ചി,മഞ്ഞൾ എന്നിവ വിളയിച്ചു. വീട്ടിൽ കൃഷിചെയ്യാനായി വിദ്യാർഥികൾക്ക് പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. ഓൺലൈൻ പഠനസൗകര്യമില്ലാതിരുന്ന അഞ്ച് കുടുംബങ്ങൾക്ക് മൊബൈൽ ഫോണുകളും ടി.വികളും ലഭ്യമാക്കി. കോളനികളിൽ മാസ്‌ക്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. സീഡ് പ്രവർത്തനങ്ങളുടെ മികവിൽ ഹരിത കേരള മിഷൻ്റെ ജില്ലാ ഹരിത വിദ്യാലയ അംഗീകാര പത്രവും പച്ചത്തുരുത്ത് അനുമോദന പത്രവും വിദ്യാലയത്തിന് ഈ അധ്യയന വർഷം നേടാനുമായി.
കോവിഡ് മഹാമാരി സൃഷ്ട്ടിച്ച പ്രതിസന്ധിയുടെ പരിധിയിൽ നിന്ന് കൊണ്ട് കുട്ടികളെയും രക്ഷിതാക്കളെയും സമൂഹത്തെയും ചേർത്തു നടത്തിയ ഈ മുന്നേറ്റത്തിനാണ് ഈ വർഷത്തെ സ്രേഷ്ഠ  ഹരിത വിദ്യാലയ പുരസ്‌കാരം ആനക്കാംപൊയിൽ സെന്റ് മേരീസ് യു പി സ്കൂളിന്  തേടിയെത്തിയത്.മാതൃഭൂമി സീഡും ഫെഡറൽ ബാങ്കുമായി നടപ്പിലാകുന്ന പദ്ധതിയിൽ   ജില്ലയിൽ ഒന്നാമത്തെത്തുന്ന വിദ്യാലയത്തിനാണ് സ്രേഷ്ഠ  ഹരിത വിദ്യാലയ പുരസ്‌കാരം 25000 രൂപയും സെര്ടിഫികറ്റും അടുങ്ങുന്നതാണ് സമ്മാനം,ഹരിത വിദ്യാലയങ്ങൾക്ക് യഥാക്രമം 15000 10000 5000 രൂപ എന്നിങ്ങനെയാണ് നൽകുക.5000  രൂപയും സെർട്ടിഫിക്കറ്റും അടുങ്ങുന്നതാണ് ഹരിത മുകുളം അവാർഡ്. 2000  രൂപയും സെർട്ടിഫിക്കറ്റും അടുങ്ങുന്നതാണ്  ആരോഗ്യ സുരക്ഷ പുരസ്‌കാരം,സഹജീവന പുരസ്‌കാരം,അതിജീവന പുരസ്‌കാരം
3000 രൂപ അടുങ്ങുന്നതാണ് ജൈവവൈവിധ്യ രജിസ്റ്റർ പുരസ്‌കാരം.ജെം ഓഫ് സീഡും,സീഡ്‌ റിപ്പോർട്ടർ നേടിയ വിദ്യാർത്ഥികൾക്ക് സെർട്ടിഫിക്കറ്റും നൽക്കുന്നതായിരിക്കും.


സീഡ് 2020-21 ഹരിത വിദ്യാലയം -കോഴിക്കോട് വിദ്യാഭ്യാസ ജില്ല
1)ബിലാത്തികുളം ബി.ഇ.എം.യു.പി.സ്കൂൾ
2)മാളിക്കടവ് എം.എസ്.എസ്.പബ്ലിക് സ്കൂൾ
3)സെനറ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മാവൂർ

ജെം ഓഫ് സീഡ് : വിസ്മയ എൻ.വി, ജി.വി.എച്.എസ്.എസ് ഫോർ ഗേൾസ് നടക്കാവ്

ഹരിത ജ്യോതി പുരസ്‌കാരം  
ഗവണ്മെന്റ് യു പി സ്കൂൾ നടുവട്ടം
കടലുണ്ടി ശ്രീദേവി എ.യു.പി സ്കൂൾ
സെന്റ് മൈക്കിൾസ് ഗേൾസ് എച് എസ് എസ് വെസ്റ്റിൽ


ഹരിത മുകുളം:
വൻമുഖം എളമ്പിലാട് എം.എൽ.പി.സ്കൂൾ
ബ്ലോസ്സംസ്‌.എൽ.പി.സ്കൂൾ കൈനാട്ടി, വടകര
ഹരിത മുകുളം പ്രശംസാപത്രം :
എം.എം.എൽ.പി സ്കൂൾ ചാലിയം
മേലടി ഗവണ്മെന്റ് ഫിഷറീസ് എൽ.പി.സ്കൂൾ പയ്യോളി

ആരോഗ്യ സുരക്ഷ പുരസ്‌കാരം: ചാലപ്പുറം ഗവണ്മെന്റ് ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
സഹജീവന പുരസ്‌കാരം:  ജി.വി.എച്.എസ്.എസ് ഫോർ ഗേൾസ് നടക്കാവ്
അതിജീവന പുരസ്‌കാരം: കൊടുവള്ളി, ഗവണ്മെന്റ് യു പി സ്കൂൾ പുത്തൂർ

ജൈവവൈവിധ്യ രജിസ്റ്റർ
പേരാമ്പ്ര ഒലീവ് പബ്ലിക് സ്കൂൾ

സീഡ് റിപ്പോർട്ടർ: അനാമിക ചന്ദ്രൻ പേരാമ്പ്ര എ.യു.പി.സ്കൂൾ 

April 27
12:53 2021

Write a Comment