SEED News

കുപ്പിയും കടലാസും ശേഖരിക്കും പരിസ്ഥിതി സംരക്ഷണത്തിന് സീഡ് വെബിനാർ

ആലപ്പുഴ: ജലാശയങ്ങളും പരിസരവും മാലിന്യമുക്തമാക്കാൻ മാതൃഭൂമി സീഡ് വെബിനാർ നടത്തി. പ്ലാസ്റ്റിക്, ചില്ലു കുപ്പികൾ,കടലാസുകൾ, ഇ-മാലിന്യങ്ങൾ തുടങ്ങിയവ വിദ്യാർഥികളുടെ സഹായത്തോടെ ശേഖരിക്കുകയാണു ലക്ഷ്യം. ജില്ലാ എൻവയോൺമെന്റൽ എൻജിനിയർ ബി. ബിജു മുഖ്യപ്രഭാഷണം നടത്തി. ഓരോ പ്ലാസ്റ്റിക് ഉത്പന്നം ശേഖരിക്കുമ്പോഴും അത് അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് കുറയ്ക്കുന്നതിനുള്ള പ്രവൃത്തിയായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. 90 അധ്യാപകരും കുട്ടികളും വെബിനാറിൽ പങ്കെടുത്തു. കോവിഡ് ചട്ടം പാലിച്ചു കുട്ടികളും അധ്യാപകരും കുപ്പികളും മറ്റും ശേഖരിച്ച് തരംതിരിച്ച്‌ സ്കൂളിൽ എത്തിക്കാൻ തീരുമാനിച്ചു. കേരള സ്ക്രാപ്പ് മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി ഇവ ഏറ്റുവാങ്ങും. മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സ്കൂളിനും കുട്ടിക്കും സമ്മാനം നൽകും, അധ്യാപകരുടെയും കുട്ടികളുടെയും സംശയങ്ങൾക്കും ആശങ്കകൾക്കും ബി. ബിജു മറുപടി നൽകി.  മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ കെ.എ. ബാബു, സീഡ് എക്സിക്യുട്ടീവുമാരായ പി. പ്രമോദ് കുമാർ, കീർത്തി കൃഷ്ണൻ എന്നിവർ സംസാരിച്ചു.

April 27
12:53 2021

Write a Comment

Related News