SEED News

ഒഴിഞ്ഞ കുപ്പികളേ മടങ്ങിവരൂ...

ആലപ്പുഴ: ജില്ലയിലെ ബാറുകളിൽ ചില്ല്, പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണത്തിനു തുടക്കമായി. ബുധനാഴ്ച ആലപ്പുഴ അർക്കാഡിയ ഹോട്ടൽ പരിസരത്തുനടന്ന ചടങ്ങിൽ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.കെ. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
ചുരുങ്ങിയതു രണ്ടുരൂപ നല്കി ബിയർകുപ്പി ഉൾപ്പെടെയുള്ളവ തിരിച്ചെടുക്കുന്നതാണ് പദ്ധതി. ജലാശയങ്ങളിലും മറ്റും ഇവ വലിച്ചെറിഞ്ഞ് പരിസ്ഥിതിപ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ ആലപ്പുഴ ജില്ലാകേന്ദ്രം ആവിഷ്കരിച്ചത്. മാതൃഭൂമി സീഡും ഇതിൽ പങ്കാളികളാകും.
എഫ്.കെ.എച്ച്.എ. ജില്ലാപ്രസിഡന്റ് ജി. മധു അധ്യക്ഷതവഹിച്ചു. റോയൽപാർക്ക് ജനറൽമാനേജർ ടി.ആർ. രഘുനാഥ് അനുഭവം പങ്കു​െവച്ചു. മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്‍കുമാർ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജയകുമാരി, ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്. രാജേഷ്, റോട്ടറി അസി. ഗവർണർ സുബൈർ ഷംസു, കെ.എസ്.എം.എ. ജില്ലാപ്രസിഡന്റ് കെ.എ. റഹിം, ലയൺസ് ക്ലബ്ബ് ജില്ലാ ചെയർമാൻ ടി.കെ. അരുൺ, ജില്ലാ എൻവയോൺമെന്റ് എൻജിനിയർ ബി. ബിജു, അർക്കാഡിയ രക്ഷാധികാരി ടോമി എന്നിവർ പ്രസംഗിച്ചു.

May 04
12:53 2021

Write a Comment

Related News