SEED News

സീസൺവാച്ച് 2020-21

സീസൺവാച്ച് വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനം മരങ്ങളിൽ ചെലുത്തുന്ന സ്വാധീനം നിരീക്ഷച്ചറിയുന്ന പദ്ധതി സീസൺ വാച്ചിന്റെ 2020-21 വർഷത്തെ വിജയികളെ പ്രഖ്യാപിച്ചു. മാതൃഭൂമി സീഡും വിപ്രോയും സെന്റർ ഫോർ ബയോളജിക്കൽ സയൻസും (എൻ.സി.ബി.എസ്.) ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് സീസൺ വാച്ച്.

ഋതുഭേദങ്ങൾക്കനുസരിച്ച് വൃക്ഷങ്ങളിൽ പ്രകടമാക്കുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് രേഖപ്പെടുത്തുകയാണ് വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന സംഘം ചെയ്യുന്നത്. കോവിഡ് മഹാമാരിക്കാലത്ത് വീടുകളിലെയും പരിസരങ്ങളിലെയും മരങ്ങൾ നിരീക്ഷിച്ചാണ് പ്രവർത്തനം നടത്തിയത്. സംസ്ഥാനത്തെ അഞ്ചു വിദ്യാലയങ്ങൾ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് കരസ്ഥമാക്കി. തിരുവനന്തപുരം ജില്ലയിലെ സെയ്ൻറ്് ഹെലൻസ് ജി.എച്ച്.എസ്, ലൂർദുപുരം, കോട്ടയം ജില്ലയിലെ ഇൻഫന്റ് ജീസസ് എച്ച്.എസ്., വടയാർ, മലപ്പുറം ജില്ലയിലെ കെ.എച്ച്.എം.എച്ച്.എസ്.എസ്. വാളകുളം, പാലക്കാട് ജില്ലയിലെ ജി.യു.പി. സ്കൂൾ ബമ്മണ്ണൂർ, കണ്ണൂർ ജില്ലയിലെ ഈസ്റ്റ് യു.പി. സ്കൂൾ കിഴുത്തള്ളി എന്നിവയാണ് മികച്ച വിദ്യാലയങ്ങൾ.സ്റ്റേറ്റ് എക്സലൻസ് അവാർഡിനായി കെ.എസ്. ലൈല (ജി.വി. ആൻഡ്‌ എച്ച്.എസ്.എസ്., ആലംകോട്, തിരുവനന്തപുരം), അന്നമ്മ ടി. ബേബി (എം.ടി.എസ്.എസ്.കെ.ജി.യു.പി. സ്കൂൾ, പത്തനംതിട്ട), ശ്രീദേവി (എച്ച്.ഡി.പി. സമാജം ഇംഗ്ലീഷ് മീഡിയം സ്കൂൾ, തൃശ്ശൂർ), പ്രഭാകരൻ (സി.പി.എൻ.എം.ജി.എച്ച്.എസ്.എസ്. കണ്ണൂർ), കെ.വി. സരൂപ് വിരവഞ്ചേരി എൽ.പി. സ്കൂൾ (കോഴിക്കോട്) എന്നിവരെയും തിരഞ്ഞെടുത്തു.

സംസ്ഥാനത്തെ 1227 വിദ്യാലയങ്ങളാണ് ഇത്തവണ നീരീക്ഷണങ്ങൾക്കായി മരങ്ങളോട് ചങ്ങാത്തം കൂടിയത്. 91,482 മരങ്ങളിൽ സംഭവിച്ച വ്യതിയാനങ്ങൾ അവർ വെബ്സൈറ്റിൽ ഉൾപ്പെടുത്തി.

May 07
12:53 2021

Write a Comment

Related News