SEED News

വണ്ടന്മേട് എം.ഇ.എസ്.എച്ച്.എസ്.എസ് ശ്രേഷ്ഠ ഹരിത വിദ്യാലയം

തൊടുപുഴ: 2020-21 വര്ഷത്തെ ജില്ലയിലെ മാതൃഭൂമി സീഡ് ‘ശ്രേഷ്ഠ ഹരിത വിദ്യാലയ’ പുരസ്ക്കാരം കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വണ്ടന്മേട് എം.ഇ.എസ്.എച്ച്.എസ്.എസ് നേടി.മറ്റു പുരസ്ക്കാരങ്ങള് ചുവടെ.

തൊടുപുഴ വിദ്യാഭ്യാസ ജില്ല
ഹരിത വിദ്യാലയ പുരസ്കാരം
ഒന്നാം സ്ഥാനം-സെന്റ്.ജോര്ജ് എച്ച്.എസ്, മുതലക്കോടം
രണ്ടാം സ്ഥാനം- ജി.യു.പി.എസ്, നെടുമറ്റം
മൂന്നാം സ്ഥാനം- ജി.എച്ച്.എസ്.എസ്, മുട്ടം
ജെം ഓഫ് സീഡ്
മീനാക്ഷി ഉല്ലാസ്(വിമല പബ്ലിക് സ്കൂള്, തൊടുപുഴ)
മികച്ച ടീച്ചര് കോ-ഓര്ഡിനേറ്റര്
സിന്സി ജോസ്(എസ്.ജെ.യു.പി.എസ്, പെരുമ്പിള്ളിച്ചിറ)
ഹരിത ജ്യോതി പ്രശംസാപത്രം
സെന്റ്.അഗസ്റ്റിന്സ് എച്ച്.എസ്.എസ് കരിങ്കുന്നം, വിമല പബ്ലിക് സ്കൂള് തൊടുപുഴ, എസ്.എം.എല്.പി.എസ് കാളിയാര്, എസ്.എം.എച്ച്.എസ് കോടികുളം, ജി.ടി.യു.പി.എസ് പതിപ്പള്ളി, കാര്മല് ജ്യോതി സ്പെഷ്യല് സ്കൂള് മച്ചിപ്ലാവ്, റവറന്റ് ഫാദർ ടി.സി.എം.എം.യു.പി.എസ്, മുളപ്പുറം

കട്ടപ്പന വിദ്യാഭ്യാസ ജില്ല
ഹരിത വിദ്യാലയ പുരസ്കാരം
ഒന്നാം സ്ഥാനം- ഗവ. യു.പി.എസ്, വണ്ടിപ്പെരിയാര്
രണ്ടാം സ്ഥാനം- അമലാംബിക കോണ്വെന്റ് ഇംഗ്ലീഷ് സ്കൂള്, തേക്കടി
മൂന്നാം സ്ഥാനം- സരസ്വതി വിദ്യാപീഠം, വെള്ളയാംകുടി
ജെം ഓഫ് സീഡ്
ആല്ബി ആന്റോ മരിയ
(ഗവ. യു.പി.എസ്, വണ്ടിപ്പെരിയാര്)
മികച്ച ടീച്ചര് കോ-ഓര്ഡിനേറ്റര്
സോണിയ ജോബ് (ഹോളി ക്യൂൻസ് യു.പി.എസ്, രാജകുമാരി)
ഹരിത ജ്യോതി പ്രശംസാ പത്രം
ഇന്ഫെന്റ് ജീസസ് റെസിഡെന്ഷ്യല് സ്കൂള് കട്ടപ്പന, സെന്റ്. സേവ്യേഴ്സ് എച്ച്.എസ്. ചെമ്മണ്ണാര്, ഹോളി ക്യൂൻസ് യു.പി.എസ് രാജകുമാരി, ലിറ്റില് ഫ്ളവര് ജി.എച്ച്.എസ് മൂന്നാര്, സിയോണ് പബ്ലിക് സ്കൂള് സ്വരാജ്, എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ.

ഹരിത മുകുളം
എസ്.എന്.എല്.പി.എസ് പരിയാരം, ജി.എല്.പി.എസ് ചീന്തലാര്

സീഡ് റിപ്പോര്ട്ടര്
ജയപ്രിയ മുരുഗേശന് (സെക്രട്ട് ഹാര്ട്ട് എച്ച്.എസ്,കാന്തല്ലൂര്)


റവന്യു ജില്ലയില് മികച്ച പ്രവര്ത്തനം നടത്തിയ സ്കൂളിനാണ് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം 25000 രൂപയും സര്ട്ടിഫിക്കറ്റും ട്രോഫിയുമാണ് നൽകുന്നത്. വിദ്യാഭ്യാസ ജില്ലയില് ഒന്നും രണ്ടും മൂന്നു സ്ഥാനങ്ങള് നേടിയ വിദ്യാലയങ്ങള്ക്ക് യഥാക്രമം 15000, 10000, 5000 രൂപയും സര്ട്ടിഫിക്കേറ്റും ട്രേഫിയും ലഭിക്കും.ജില്ലയില് മികച്ച പ്രവര്ത്തനങ്ങള് നടത്തിയ മറ്റു വിദ്യാലയങ്ങള്ക്ക് ഹരിത ജ്യോതി പ്രശംസ പത്രം നല്കുന്നതാണ്. വിദ്യാഭ്യാസ ജില്ലയിലെ മികച്ച അധ്യാപക കോ-ഓര്ഡിനേറ്റര്ക്ക് 5000 രൂപയും സര്ട്ടിഫിക്കേറ്റുമാണ് പുരസ്ക്കാരം. ജെം ഓഫ് സീഡിനെ സര്ട്ടിഫിക്കേറ്റും ട്രേഫിയും നല്കി ആദരിക്കും.എല്.പി വിഭാഗത്തില് ഹരിത മുകുളം നേടിയ സ്കൂളുകള്ക്ക് 5000 രൂപവീതം നല്കും.സീഡ് റിപ്പോര്ട്ടറെ പ്രശസ്ത്തി പത്രം നല്കി ആദരിക്കും.

May 09
12:53 2021

Write a Comment

Related News