SEED News

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും കരുതലായി സീഡ് വെബിനാർ

ആലപ്പുഴ: മാതൃദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികൾക്കും അമ്മമാർക്കുമായി വെബിനാർ സംഘടിപ്പിച്ചു. ലോക്ഡൗൺ കാലത്തിൽ ശ്രദ്ധിക്കണ്ട കാര്യങ്ങളും കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങളുമാണ് ചർച്ചയായത്. ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ. ബി. പദ്മകുമാർ കുട്ടികളോടും അമ്മമാരോടും അധ്യാപകരോടും സംവദിച്ചു.
കോവിഡുകാലത്ത് അഞ്ചുകാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം കുട്ടികളോടു നിർദേശിച്ചു. സ്വയം സുരക്ഷ ഉറപ്പാക്കുക, കോവിഡ് പാഠങ്ങൾ ചെറിയ വീഡിയോ/ഓഡിയോ രൂപത്തിൽ തയ്യാറാക്കി ബോധവത്കരണം നടത്തുക, മാതാപിതാക്കളെ സഹായിക്കുക, വയോജന സംരക്ഷണം, സഹജീവികളോടു കാരുണ്യം കാണിക്കുക തുടങ്ങിയകാര്യങ്ങൾ ചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു. 
മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്‌കുമാർ, സീഡ് ജില്ലാ കോ-ഓർഡിനേറ്റർ കീർത്തികൃഷ്ണൻ എന്നിവരും പങ്കെടുത്തു. 

May 11
12:53 2021

Write a Comment

Related News