SEED News

സീഡ് ക്ലബ്ബ് പൾസ് ഓക്സിമീറ്റർ നൽകി

മുതുകുറ്റി: കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി മുതുകുറ്റി യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 10000 രൂപയോളം വിലവരുന്ന പൾസ് ഓക്സിമീറ്റർ, പി.പി.ഇ. കിറ്റ്, ഗ്ലൗസ്, സാനി​െ​റ്റെസർ, മാസ്ക്, കോട്ടൺ എന്നിവ ചെമ്പിലോട്‌ ഗ്രാമപഞ്ചായത്തിന്റെ വാർഡുതല പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തു.

പ്രഥമാധ്യാപിക പി.ആർ. ശ്രീജയിൽനിന്ന് വാർഡംഗം കെ. ഷൈമ, വാർഡ് കൺവീനർ ടി.വി. രാജീവൻ, ഇ.ആർ.ടി. ലീഡർ ടി.പി. ഷാജിത്ത്, ആശാവർക്കർ പി. ഷീജ എന്നിവർ ഏറ്റുവാങ്ങി. സീഡ് കോ-ഓർഡിനേറ്റർ സി.പി. അഭിലാഷ്, അധ്യാപകരായ സുമേഷ് ഗോവിന്ദ്, ടി.വി. സെയ്ഫുദ്ദീൻ, കെ.പി. ബിജു എന്നിവർ നേതൃത്വം നൽകി

May 21
12:53 2021

Write a Comment

Related News