SEED News

സീഡി’ന് പൂർണപിന്തുണയെന്ന് മന്ത്രി പി. പ്രസാദ്.

സീഡി’ന് പൂർണപിന്തുണയെന്ന് മന്ത്രി പി. പ്രസാദ്.

കുട്ടികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി മാതൃഭൂമി ആരംഭിച്ച ‘സീഡ്’ പദ്ധതിക്ക് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്.

‘സീഡ്’ പദ്ധതിവഴി വിദ്യാർഥികൾ ഒന്നരലക്ഷം കിലോഗ്രാം പച്ചക്കറിയാണ് ഉത്പാദിപ്പിച്ചത്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിനിന്ന മാതൃഭൂമിയുടെ ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മന്ത്രി വ്യക്തമാക്കി.

കൃഷിമന്ത്രിയായി ചുമതലയേറ്റശേഷം മാതൃഭൂമി ആലപ്പുഴ ഓഫീസിലെത്തിയപ്പോഴാണ് സീഡിന്റെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചത്.

ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സന്ദർശനം. ഏറെനേരം മാതൃഭൂമിബുക്സ് സ്റ്റാളിൽ ചെലവഴിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇവിടെ മുൻപ് പുസ്തകങ്ങൾ വാങ്ങാനെത്തിയ ഓർമയും അദ്ദേഹം ജീവനക്കാരുമായി പങ്കുവച്ചു.

May 24
12:53 2021

Write a Comment

Related News