SEED News

ബോധി വെർച്വൽ സമ്മർ ക്യാമ്പ് ആരംഭിച്ചു

കൊച്ചി: അവധിക്കാല വെർച്വൽ സമ്മർ ക്യാമ്പ് ‘ബോധി’ തുടങ്ങി. മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്നു വിദ്യാലയങ്ങളിൽ നടത്തുന്ന സീഡ് പദ്ധതിയുടെ ഭാഗമാണ് വെർച്വൽ ക്യാമ്പ്. ആദ്യ ദിവസം, കോവിഡ് കാലത്തെ ‘കുട്ടികളിലെ മാനസികാവസ്ഥ’യെന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഡോ. മേരി അനിത കുട്ടികളുമായി സംസാരിച്ചു.

ആലുവ ബ്ലൈൻഡ് സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ കരകൗശല ശില്പശാലയായിരുന്നു ക്യാമ്പിന്റെ രണ്ടാം ദിനത്തിൽ. അധ്യാപകരായ ജെ. ബെറ്റി, കെ.സി. പ്രവീണ, സുനിൽ ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിൽ സുഡോക്കു, വേസ്റ്റ് മെറ്റീരിയൽ െവച്ചുള്ള പൂക്കൾ തുടങ്ങിയവ കുട്ടികളെ പരിശീലിപ്പിച്ചു. തൃപ്പൂണിത്തുറ ഗവ. ആയുർവേദ മെഡിക്കൽ കോളേജിലെ ഡോക്ടറും ട്രാവൽ ബ്ലോഗറുമായ ഡോ. മിത്ര സതീഷ് ബുധനാഴ്ചത്തെ ക്ലാസുകൾ നയിക്കും. വ്യാഴാഴ്ച നടൻ ജയസൂര്യ കുട്ടികളുമായി സംവദിക്കും.

ഫെഡറൽ ബാങ്ക് സോണൽ ഓഫീസ് വൈസ് പ്രസിഡന്റ് എസ്. മീര, മാതൃഭൂമി യൂണിറ്റ് മാനേജർ പി. സിന്ധു, മാതൃഭൂമി സോഷ്യൽ ഇനിഷ്യേറ്റീവ്സ് എക്സിക്യുട്ടീവുമാരായ റോണി ജോൺ, വി.ആർ. അഖിൽ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള നൂറോളം വിദ്യാർഥികളും അധ്യാപകരും വെബിനാറിൽ പങ്കെടുത്തു.

May 29
12:53 2021

Write a Comment