SEED News

ബോധി അവധിക്കാല ക്യാമ്പ്;ജയസൂര്യ സംവദിക്കും

കൊച്ചി: മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടത്തുന്ന സീഡ് പദ്ധതിയിലെ അംഗങ്ങളുമായി ചലചിത്രതാരം ജയസൂര്യ സംവദിക്കും. സീഡ് ഓൺലൈൻ ബോധി ക്യാമ്പിന്റെ ഭാഗമായാണിത്. വിവിധ ജില്ലകളിലെ തിരഞ്ഞെടുക്കപ്പട്ട വിദ്യാർഥികളാണു ക്യാമ്പിൽ പങ്കെടുക്കുന്നത്.
ക്ലബ്ബ് എം.എഫിലെ ആർ.ജെ.ഗദ്ദാഫി   മോഡറേറ്ററാകും. ഫെഡറൽ ബാങ്ക് സി.എസ്.ആർ. വിഭാഗം വൈസ് പ്രസിഡന്റ് തമ്പി ജോർജ് സൈമൺ, മാതൃഭൂമി കൊച്ചി ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, യൂണിറ്റ് മാനേജർ പി. സിന്ധു എന്നിവർ സംസാരിക്കും. കുട്ടികൾക്ക് അവധിക്കാലം ക്രിയാത്മകമാക്കുന്നതിനുള്ള പ്രവർത്തനങ്ങളായിരുന്നു ഓൺലൈൻ ക്യാമ്പിന്റെ പ്രത്യേകത. ക്യാമ്പ് വ്യാഴാഴ്ച സമാപിക്കും.

May 29
12:53 2021

Write a Comment

Related News