SEED News

ജീവിതമാണ് ലഹരി, മറ്റ് ലഹരികളോട് നോ പറയണം - ടി.എ. അശോക് കുമാർ

കൊച്ചി: ജീവിതമാണ് ലഹരി. അതുകൊണ്ട് മറ്റ് ലഹരികളോട് നോ പറയണമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ. അശോക് കുമാർ. ലോക പുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടത്തുന്ന സീഡ് പദ്ധതിയുടെ ഭാഗമായാണ് വെബിനാർ നടത്തിയത്.

ലോകത്ത് 80 ലക്ഷത്തോളം പേരാണ് പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലം മരിക്കുന്നത്. ഇന്ത്യയിൽ 15 ലക്ഷത്തോളം പേരും മരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് അശോക് കുമാർ പറഞ്ഞു. കോവിഡ് മരണങ്ങളുടെ പ്രധാന കാരണമായി പുകവലി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജർ പി. സിന്ധു, മാതൃഭൂമി സോഷ്യൽ ഇനിഷ്യേറ്റീവ്‌സ് എക്‌സിക്യുട്ടീവുമാരായ റോണി ജോൺ, വി.ആർ. അഖിൽ, സീഡ് കോ-ഓർഡിനേറ്റർമാരായ അധ്യാപകരും വെബിനാറിൽ പങ്കെടുത്തു.

June 01
12:53 2021

Write a Comment

Related News