SEED News

100 വൃക്ഷത്തൈകൾ നട്ടു

കൂത്തുപറമ്പ്: കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബിന്റെയും കായികവിഭാഗത്തിന്റെയും നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിന് ചുറ്റുമായി 100 വൃക്ഷത്തൈകൾ വെച്ച്പിടിപ്പിക്കുന്നു. നഗരസഭാ ചെയർപേഴ്സൺ വി.സുജാത ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ കെ.ബാലൻ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ പി.ലത, പ്രഥമാധ്യാപകൻ പി.വിനോദ്, കൂത്തുപറമ്പ് എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ്‌ രജനീഷ് കക്കോത്ത്, എം.എൻ.ഹരീന്ദ്രൻ, പി.പ്രകാശൻ, പി.എം.ദിനേശൻ, വി.വി. മുഹമ്മദ്, സി.കെ.മുഹമ്മദ് നൗഫൽ, സി.എം.നിധിൻ, രാഗേഷ് തില്ലങ്കേരി, എം.ഗംഗാധരൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതിദിനത്തിൽ വിദ്യാർഥികൾക്കായി ‘വീട്ടുവളപ്പിലൊരു ഫലവൃക്ഷ ചലഞ്ച്’ സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 9.30-നും 11-നും മധ്യേ ഫലവൃഷം നട്ട് ഫോട്ടോ വാട്ട്സാപ്പിൽ അയക്കണം. ഫോൺ: 9947494405.

June 05
12:53 2021

Write a Comment

Related News