SEED News

പച്ചപ്പ് വിദ്യാലയം പദ്ധതി നടപ്പാക്കും

എടാട്ട്: എടനാട് ഈസ്റ്റ് എൽ.പി. സ്കൂൾ പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡും ചേർന്ന്‌ പരിസ്ഥിതിസൗഹൃദ പച്ചപ്പ് വിദ്യാലയം പദ്ധതി നടപ്പാക്കുന്നു. ശനിയാഴ്ച രാവിലെ 10.30ന് വിദ്യാലയമുറ്റത്തെ മുത്തശ്ശി മാവിനെ വന്ദിച്ച് പ്രവർത്തനം തുടങ്ങും. പഞ്ചായത്തംഗം സി.ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. ഡോ. ഇ.ഉണ്ണിക്കൃഷ്ണൻ ഓൺലൈനിൽ പരിസ്ഥിതിസംരക്ഷണസന്ദേശം നൽകും. പരിസ്ഥിതി പ്രവർത്തകൻ പി.പി.രാജൻ മുഖ്യാതിഥിയാകും.

June 05
12:53 2021

Write a Comment

Related News