SEED News

ഓർമ്മ മരം നട്ടു

നായർകുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സുബ്ഹാൻ മാഷിൻ്റെ സ്ഥലoമാറ്റം .ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൽ സ്കുളിൽ ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് യാത്ര പറയുന്നു , നായർകുഴി ഹൈസ്കൂളിൽ സാമൂഹ്യ ശാസ്ത്ര അധ്യാപകനായി പതിനാല് വർഷത്തെ സേവനത്തിന് ശേഷം നിലേശ്വരം ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സ്ഥലം മാറുന്നു ' തൻ്റെ ജീവനുള്ള ഓർമ്മകൾ എന്നും സ്കൂളിൽ നിലനിൽക്കണം എന്ന ആഗ്രഹത്താൽ സ്കൂളിൽ ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ ചാത്തമംഗലം പഞ്ചായത്ത് മെമ്പർ റീന. എം  ,സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് രാധാകൃഷ്ണൻ എം ടി , ഹെഡ്മാസ്റ്റർ ഇൻ ചാർജ് സന്തോഷ് .വി, സ്റ്റാഫ് സെക്രട്ടറി റസീന ബീവി , പരിസ്ഥിതി ക്ലബ് കൺവീനർ ബഫീർ .പി .പി എന്നിവർ സന്നിഹിതരായി

June 05
12:53 2021

Write a Comment

Related News