environmental News

ലോക പരിസ്ഥിതി ദിനം

  ഇന്ന് ജൂൺ 5, ലോക പരിസ്ഥിതി ദിനം .

മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്ത്  

മനുഷ്യന്റെ    നിലനിൽപ്പു തന്നെ ഭീഷണിയാകുന്നു എന്ന തിരിച്ചറിവിൽ നിന്ന് നമ്മൾ പ്രകൃതിയെ സംരക്ഷിക്കണം എന്ന തിരിച്ചറിവിലേയ്ക്ക് എത്തിക്കാൻ 1974 മുതൽ ഐക്യരാഷ്ട്ര സഭ ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു. ജൈവ വൈവിധ്യമാർന്ന ഈ ലോകത്ത് മാനവന്റെ സ്ഥാനം വളരെ ചെറുതാണെന്ന് മനസ്സിലാക്കിയാൽ ഈ ചൂഷണം നിർത്തും. ഓരോ വർഷവും ഓരോ പ്രത്യേക സംരക്ഷണത്തിൽ ഊന്നിയാണ് പരിസ്ഥിതി പ്രവർത്തനം .

ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കുക എന്നതായിരുന്നു 2020 ൽ പ്രാധാന്യം നൽകിയത്. 2021 ൽ "പാരിസ്ഥിതിക വ്യവസ്ഥ പുനസംഘടിപ്പിക്കുക" എന്നതാണ്.
           2011 ൽ ലോക പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യയാണ് ആഥിഥേയരായത്. "കാട് നിങ്ങളുടെ പ്രകൃതി പരിചാരകൻ " എന്ന മുദ്രാവാക്യമായിരുന്നു. ജൈവ വൈവിധ്യത്തിന്റെ കലവറയാണ് പശ്ചിമഘട്ട മലനിരകൾ അത് ഭാരതീയർക്ക് നഷ്ട്ടമാകരുത് അതു നശിപ്പിക്കരുത് എന്ന് പ്രശസ്ത പരിസ്ഥിതി ചിന്തകനായ ശ്രീ: മാധവ് ഗാഡ്ഗിൽ പറഞ്ഞിട്ടുണ്ട്. പ്രകൃതിയെ സംരക്ഷിക്കണ്ടത് നമ്മുടെ ആവശ്യവും നമ്മുടെ ഉത്തരവാദിത്വവുമാണെന്ന ചിന്തയിലൂടെ അതിനായി പ്രവർത്തിക്കാം

June 07
12:53 2021

Write a Comment