SEED News

ലോകപരിസ്ഥിതി ദിനാചരണം ..

   ആലുവ   :  തേവയ്ക്കൽ വിദ്യോദയ സ്കൂൾ,  വിദ്യോദയ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകപരിസ്ഥിതിദിനം ആചരിച്ചു. ഗൂഗിൾ പ്ലാറ്റുഫോം വഴി നടന്ന വെബ്ബിനാറിൽ വെള്ളാനിക്കര കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി അസ്സോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോക്ടർ ബിനു പി ബോണി സീഡ് ക്ലബ്ബ് അംഗങ്ങളോട് സംസാരിച്ചു. മനുഷ്യന്റെ പ്രവർത്തങ്ങൾ എങ്ങനെ പരിസ്ഥിതിക്കു നാശമായിത്തീരുന്നു എന്നും അതിൽ നിന്ന് എങ്ങനെയൊക്കെ പ്രകൃതിയെ രക്ഷിക്കാമെന്നും മാഡം വിശദമാക്കി. നീൽ ഗ്രാന്റിന്റെ ദി ലാസ്റ്റ് വാർ എന്ന കഥയെ ആസ്പദമാക്കി കുട്ടികൾ ചെയ്ത നാടകം ഗൂഗിൾ ക്ലാസ്സുമുറി വഴി ഒന്നാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള രണ്ടായിരത്തോളം കുട്ടികൾ കണ്ടു. പ്രകൃതിയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും അത്തരം പ്രവർത്തനങ്ങൾ കണ്ടാൽ ശബ്ദമുയർത്തണം എന്ന പാഠവും ഉൾക്കൊണ്ടു. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിപ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി. കുട്ടികൾ ഉണ്ടാക്കിയ പോസ്റ്ററുകളിലൂടെ ഈ വർഷത്തെ വിഷയം ആവാസവ്യവസ്ഥയുടെ പുനരുജ്ജീവനം എന്ന വിഷയം പ്രചരിപ്പിച്ചു. ഇതോടെ വിദ്യോദയ സീഡ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു തുടക്കമായി.

June 07
12:53 2021

Write a Comment

Related News