SEED News

നാളത്തെ തണലിനായി .....

ആലുവ: വളർന്നു വലുതായി മാമ്പഴം തരുമെന്നും കിളികൾ കൂടുകൂട്ടുമെന്നും തണലും കുളിരും മനുഷ്യർക്ക് നൽകുമെന്നും സഹല കുട്ടിക്ക് നല്ല ബോധ്യമുണ്ട്.
         ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ഉമ്മയ്ക്കൊപ്പം വീട്ടിൽ  മാവിൻതൈ നട്ടാണ് കാഴ്ച പരിമിതിയും മറ്റു വൈകല്യങ്ങളും നേരിടുന്ന സഹല ഫാത്തിമയെന്ന ആറാം ക്ലാസുകാരി ലോക പരിസ്ഥിതി ദിനാഘോഷം നടത്തിയത്.
         കീഴ്മാട് അന്ധവിദ്യാലയത്തിലെ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് മാതൃഭൂമി സീഡുമായി സഹകരിച്ച് നടത്തിയ വെബിനാ ർ സ്കൂൾ മാനേജർ വർഗീസ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന സന്ദേശം നൽകിയത് അസോസിയേറ്റ് പ്രൊഫസർ ലിജോ സെബാസ്റ്റ്യനാണ്. മാതൃഭൂമി സീഡ് ജില്ലാ കോഡിനേറ്റർ അഖിൽ, കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റി ട്രഷറർ ജോർജ്.സി.ചാക്കോ, ഹെഡ്മിസ്ട്രസ് ജിജി വർഗീസ്, പി ടി എ പ്രസിഡണ്ട് ഷാൻ്റി ബിനോയ്, സ്കൂൾ തല കോഡിനേറ്റർമാരായ സബീന.എസ്, ജിഷ വർഗീസ് എന്നിവർ സംസാരിച്ചു.
         ഓൺലൈനായി കുട്ടികൾ വീടുകളിലിരുന്ന് വൃക്ഷത്തൈ നടീൽ, പരിസ്ഥിതി സന്ദേശം, കവിത, പ്രഭാഷണം, ഗാനം എന്നിവ അവതരിപ്പിച്ചത് വ്യത്യസ്ത അനുഭവമായിരുന്നു.

June 07
12:53 2021

Write a Comment

Related News