SEED News

വെബിനാർ സംഘടിപ്പിച്ചു ...

കോതമംഗലം :  ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോതമംഗലം ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ സീഡ് ക്ലബ് വെബിനാർ സംഘടിപ്പിക്കുകയുണ്ടായി .പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും പശ്ചിമഘട്ട റിസർച്ച് ഫൗണ്ടേഷൻ ചെയർമാനുമായ ശ്രീ ജോൺ പെരുവന്താനം കുട്ടികൾക്ക് സന്ദേശം നൽകി. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും ഭൂമി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും വളരെ ലളിതമായ ഭാഷയിൽ 
അദ്ദേഹം ആശയം പങ്കുവച്ചു .ഈ വർഷത്തെ പരിസ്ഥിതി ദിനത്തിൻറെ മോട്ടോ ആയ റീ ഇമാജിൻ റീസ്റ്റോർ റീ ക്രിയേറ്റ് എന്ന ആശയം സീഡ്‌ക്ലബ്  അംഗങ്ങളിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അനു തെരേസ് CSN,സീഡ്ഭാരവാഹികളായ മിസ് മർഫി തോമസ് ,മിസ് റിങ്കു കുര്യാക്കോസ് ,സിസ്റ്റർ സജീന സി എസ് എൻ,മറ്റ് അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ സെമിനാറിൽ സന്നിഹിതരായിരുന്നു സെമിനാറിന് പുറമേ പോസ്റ്റർ രചന പ്രസംഗ മത്സരം കവിതാരചന വൃക്ഷത്തൈ നടീൽ കൊളാഷ് എന്നിവയും ഓൺലൈനിൽ സംഘടിപ്പിക്കുകയുണ്ടായി.

June 07
12:53 2021

Write a Comment

Related News