SEED News

മാതൃഭൂമി സീഡ് അവധിക്കാല ഓൺലൈൻ ക്യാമ്പ് ഇന്നാരംഭിക്കും


ആലപ്പുഴ: വിദ്യാർഥികൾക്കാവശ്യമായ ആരോഗ്യകരമായ ജീവിതരീതിയെക്കുറിച്ച് മാതൃഭൂമി സീഡ് പദ്ധതിയുടെ നേതൃത്വത്തിൽ അവധിക്കാല ഓൺലൈൻ ക്യാമ്പ് വെള്ളിയാഴ്ച തുടങ്ങും. വിദ്യാഭ്യാസ ഉപഡയറക്ടർ ഷൈല ഉദ്ഘാടനം ചെയ്യും. ഒന്നാംദിവസം ഭക്ഷണരീതിയെക്കുറിച്ച്  ആലപ്പുഴ സഹൃദയ ആശുപത്രിയിലെ പോഷകാഹാരവിദഗ്ധ ഹിമാ വിദ്യാനന്ദൻ ക്ലാസ് ന
യിക്കും.
രണ്ടാംദിവസം കായികവിദ്യാഭ്യാസത്തെക്കുറിച്ച്‌ ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിലെ ഫിസിക്കൽ എജ്യൂക്കേഷൻ മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. വിനുഭാസ്കറും മൂന്നാംദിവസം ജീവിതശൈലീരോഗങ്ങളെക്കുറിച്ച്‌  ടി.ഡി. മെഡിക്കൽ കോളേജ് അഡീഷണൽ പ്രൊഫ. ഡോ. പി.ആർ. ശ്രീലതയും ക്ളാസുകളെടുക്കും.  മുൻകൂട്ടി രജിസ്റ്റർചെയ്ത വിദ്യാർഥികൾക്കാണ് പങ്കെടുക്കാ
നാവുന്നത്. 
 വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഗൂഗിൾ മീറ്റിലൂടെയാണ് ക്ലാസ്. മാതൃഭൂമിയും ഫെഡറൽബാങ്കും ചേർന്നു നടത്തുന്ന സീഡ് പദ്ധതി പതിമൂന്നാംവർഷത്തിലേക്കു കടന്നിരിക്കുകയാണ്.

June 07
12:53 2021

Write a Comment