SEED News

പ്രകൃതിക്കു കരുതലായി ‘ഒരു മരവും ഒപ്പം മഴക്കുഴിയും’


ചാരുംമൂട്: പരിസ്ഥിതിദിനത്തിൽ നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികളുടെ വീടുകളിൽ ഒരുമരവും ഒപ്പംമഴക്കുഴിയും പദ്ധതിക്ക്‌ തുടക്കംകുറിച്ചു. തുടർന്ന് വെബിനാറും സംഘടിപ്പിച്ചു.
മഴവെള്ളം ഒലിച്ചിറങ്ങുന്ന ഭാഗങ്ങളിൽ രണ്ടടി താഴ്ചയിലാണ് കുട്ടികൾ മഴക്കുഴികൾ തീർക്കുന്നത്. പാലമേൽ പഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ് ഉദ്ഘാടനം ചെയ്തു. എച്ച്.എം. ബിജി ജോസഫ്, പി.ടി.എ. പ്രസിഡന്റ് എം. മുരളി, എൽ. ഷാജി, റീന, കൃഷ്ണപ്രിയ, സതീശൻ, സീഡ് കോ-ഓർഡിനേറ്റർ സുധീർഖാൻ തുടങ്ങിയവർ പങ്കെടുത്തു.
പരിസ്ഥിതിയും സമീപനവും എന്ന വിഷയത്തിൽ നടത്തിയ വെബിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. സുഗതൻ എൽ. ശൂരനാട്, ആർ. അജിത് കുമാർ എന്നിവർ വിഷയാവതരണം നടത്തി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, സീഡ് ജില്ലാ കോ-ഓർഡിനേറ്റർ കീർത്തി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

June 07
12:53 2021

Write a Comment

Related News