SEED News

വീയപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഫലവൃക്ഷത്തൈകൾ വിതരണംചെയ്തു

വീയപുരം: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വീയപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഫലവൃക്ഷത്തൈകൾ വിതരണംചെയ്തു. ആപ്പിൾ, ചാമ്പ, പേര, നെല്ലി, നാരകം എന്നിവയുടെ തൈകളാണ് ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികൾക്കു നൽകിയത്. 
ഇതിനൊപ്പം പായിപ്പാട് ഗവ.എൽ.പി.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തൈകൾ നൽകി. പ്രഥമാധ്യാപിക ഡി. ഷൈനി, പി.ടി.എ. പ്രസിഡന്റ് സി. പ്രസാദ്, എസ്. ശ്രീലേഖ, ടി. ധന്യ, കെ.വി. സുരേന്ദ്രൻ, എൽ.പി.സ്കൂൾ പ്രഥമാധ്യാപിക ശ്രീലത, സീഡ് അംഗങ്ങളായ അഞ്ജന, നിയ മാത്യു, രാഹുൽ രമണൻ, അശ്വിൻപ്രസാദ് എന്നിവർ പങ്കെടുത്തു.

June 07
12:53 2021

Write a Comment