SEED News

സെയിന്റ് ആൽബെർട്സ് കോളേജിൽ ലോകപരിസ്ഥിതിദിനാഘോഷം

എറണാകുളം: സെൻറ്  ആൽബർട്ട്സ് കോളേജിലെ സസ്യവിഭാഗം, എം. ഇ. എസ്. കോളേജിലെ ജീവശാസ്‌ത്ര വിഭാഗം, മാതൃഭൂമി സീഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽഒരു വർഷം നീണ്ടുനിൽക്കുന്ന പരിസ്ഥിതി ആവാസവ്യവസവ്യവസ്ഥകളുടെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെഉദ്ഘാടനം ലോക പരിസ്ഥിതി ദിനത്തിൽ നടന്നു.ജല വിഭവകേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് സാമുവേൽഉദ്ഘാടനകർമ്മം  നിർവഹിച്ചു.ജീവജാലങ്ങളുടെ ആരോഗ്യകരമായ നിലനിൽപ്പിനും വികാസത്തിനും അനുകൂലമായ സാഹചര്യം സൃഷ്ട്ടിക്കുന്ന പരിസ്ഥിതിയാണ് നമുക്ക് വേണ്ടതെന്നും, അത് മനുഷ്യൻ, പ്രകൃതി, കാലാവസ്ഥ എന്നീ മൂന്നു തലങ്ങളിൽ നടത്തേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെൻറ്   ആൽബർട്ട്സ് കോളേജ് അസോസിയേറ്റ് മാനേജർ റവ.ഡോ.ഫാ. ആൻ്റണി തോപ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെൻറ്   ആൽബർട്ട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. സോളമൻ, എം. ഇ. എസ്. പ്രിൻസിപ്പൽ ഡോ. മൻസൂർ അലി,ബോട്ടണി വിഭാഗം വകുപ്പുമേധാവി ഡോ.സിജു എം. വർഗീസ്, കോർഡിനേറ്റർഡോ.കെ.മധുസൂദനൻഎന്നിവർ സംസാരിച്ചു.പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ. വേണു വാരിയത്ത്, കേരള ജൈവവൈവിധ്യ ബോർഡ് മുൻ മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
അന്തരിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ. സുന്ദർലാൽ ബഹുഗുണയെ ആദരിച്ചുകൊണ്ടു നടത്തിയ വീഡിയോ പ്രദർശനം വളരെ ശ്രദ്ധേയമായി.
പരിപാടിയോടനുബന്ധിച്ചു കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്കായി  നടത്തിയ പരിസ്ഥിതി പോസ്റ്റർ രചന മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. കോളേജ് തലത്തിൽ അലീന മരിയ, സെൻറ്  പോൾസ് കോളേജ്,കളമശ്ശേരി; അപർണ ഇ., ഫൈൻ ആർട്സ് കോളേജ്,തൃശൂർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
സ്കൂൾ തലത്തിൽ എസ്ര ജെർസൺ, അസ്സീസ്സി വിദ്യാനികേതൻ;മെഹറിൻ ഫൈസൽ, എസ്.എൻ.എച്.എസ്.എസ്. ഒക്കൽഎന്നിവർ യഥാക്രമം ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടി.



June 08
12:53 2021

Write a Comment

Related News