SEED News

സമുദ്രദിനാചരണം

              തേവയ്ക്കൽ വിദ്യോദയ സ്‌കൂളിലെ വിദ്യോദയ സീഡ് ക്ലബ്ബ് സമുദ്രദിനം ആചരിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ശ്രീ ജ്യോതിബാബു ഗൂഗിൾ പ്ലാറ്റ്‌ഫോം വഴി കുട്ടികളോട് സംസാരിച്ചു. കടലിലെ ജൈവവൈവിധ്യത്തെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അവിടത്തെ ഏറ്റവും സുന്ദരജീവിയായ പവിഴപ്പുറ്റിനെക്കുറിച്ചും അവകൊണ്ടുള്ള പ്രയോജനങ്ങളും അദ്ദേഹം വിശദമാക്കി. കടൽക്ഷോഭം പോലും തടയുന്ന ഇവയെ കാണാനായി പോയിക്കഴിഞ്ഞാൽ അതിന്റെപുറത്ത്  ഇരിക്കുകയോ നിൽക്കുകയോ എന്തിന് തൊടുകപോലും പാടില്ല എന്നദ്ദേഹം കുട്ടികളോട് പറഞ്ഞു.

June 09
12:53 2021

Write a Comment

Related News