SEED News

അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് വൃക്ഷത്തൈ സംരക്ഷണം ഒരുക്കുന്നു

ചക്കരക്കല്ല്: അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് പരിസ്ഥിതി ദിനത്തിൽ സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് ഇത്തവണ ഊന്നൽ നൽകിയത്. സീഡ് കോ ഓർഡിനേറ്ററും സീഡംഗങ്ങളും മുൻ വർഷങ്ങളിൽ തങ്ങൾ നട്ടുപിടിപ്പിച്ച മരങ്ങളെ പൊതിഞ്ഞ കാടുകളും മുൾപ്പടർപ്പും നീക്കംചെയ്ത് സംരക്ഷിച്ചത് നിരവധി വൃക്ഷത്തൈകളെയാണ്.

കഴിഞ്ഞ അധ്യയനവർഷത്തിൽ സീഡ് പ്രവർത്തനത്തിൽ സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനം നേടിയ ഈ വിദ്യാലയം പരിസ്ഥിതി ദിനത്തിൽ 20 വ്യത്യസ്തയിനം നാട്ടുമാവിൻതൈകൾ സ്കൂളിൽ നട്ട് സംരക്ഷിക്കുന്ന പ്രവർത്തനം ഏറ്റെടുത്തിരിക്കുകയാണ്. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സി.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എൻ.പി.പ്രശീല അധ്യക്ഷത വഹിച്ചു. സീഡ് കോ ഓർഡിനേറ്റർ പി.വി.ജ്യോതി, എം.സ്മിത, റജിന കൃഷ്ണൻ, എം.സ്നേഹ എന്നിവർ സംസാരിച്ചു.

June 10
12:53 2021

Write a Comment

Related News