SEED News

1001 നാടൻമാവുകൾ നട്ടുപിടിപ്പിച്ചു

എളയാവൂർ സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് ആവാസവ്യവസ്ഥ വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി 1001 നാടൻമാവുകൾ നട്ടുപിടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം 96 വയസ്സുകാരി ഫാത്തിമയുമ്മ എട്ടാംതരം വിദ്യാർഥി മുഹമ്മദ് ഇനാന് നാടൻ മാവിൻതൈ നൽകി നിർവഹിച്ചു. അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഹരിത സഹകരണത്തിന്റെ ഭാഗമായി പുളിമരത്തൈ നട്ടു. പരിപാടി ആനേനിമെട്ട നാളികേര യൂണിറ്റിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ലോഹിതാക്ഷൻ നിർവഹിച്ചു ബാങ്ക് പ്രസിഡന്റ് പി.മുകുന്ദൻ, ബാങ്ക് ഡയറക്ടർമാരായ സി.അനീഷ്ബാബു, യു.കെ.ശശികുമാർ, മാനേജിങ് ഡയറക്ടർ എം.പി.അനിൽകുമാർ നാളികേര യൂണിറ്റ് മാനേജർ എസ്. സന്ദീപ് എന്നിവർ പങ്കെടുത്തു.

June 10
12:53 2021

Write a Comment

Related News