SEED News

പച്ചപ്പ് വിദ്യാലയം പദ്ധതി തുടങ്ങി

എടാട്ട്: വിദ്യാലയപറമ്പിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചും നിലവിലുള്ളവ സംരക്ഷിച്ചും വിദ്യാർഥികൾക്ക് തണലേകാൻ പച്ചപ്പ് വിദ്യാലയം പദ്ധതിയുമായി എടനാട് ഈസ്റ്റ് എൽ.പി. സ്കൂൾ. മാനേജരും ഗാന്ധിയനും പരിസ്ഥിതിപ്രവർത്തകനുമായിരുന്ന പി. ജനാർദനന്റെ സ്മരണയിൽ പരിസ്ഥിതി ക്ലബ്ബും മാതൃഭൂമി സീഡും ചേർന്ന് സ്കൂൾ മുറ്റത്തെ മാവ് മുത്തശ്ശിയെ വന്ദിച്ച് പദ്ധതിക്ക് തുടക്കമിട്ടു. പഞ്ചായത്തംഗം സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ്്‌ എം. പ്രശാന്തൻ അധ്യക്ഷനായിരുന്നു. പരിസ്ഥിതിപ്രവർത്തകൻ പി.പി. രാജൻ മുഖ്യാതിഥിയായി. ഡോ. ഇ. ഉണ്ണികൃഷ്ണൻ ഓൺലൈനിലൂടെ പരിസ്ഥിതിസന്ദേശം നൽകി. മാനേജർ എസ്.ജെ. അശോകൻ, പ്രഥമാധ്യാപിക പി.എസ്. മായ, എസ്.ജെ. ഷീല, എ. പ്രസീത എന്നിവർ സംസാരിച്ചു.

June 10
12:53 2021

Write a Comment

Related News