SEED News

ഒരു വീട്ടിൽ ഒരു നാട്ടുമാവ് പദ്ധതി

പയ്യന്നൂർ:അന്നൂർ യു.പി.സ്കൂൾ സീഡ് ക്ലബ്ബ് പരിസ്ഥിതി ദിനത്തിൽ ഒരു വീട്ടിൽ ഒരു നാട്ട് മാവ് പദ്ധതി തുടങ്ങി. സയൻസ് ക്ലബ്ബ് കൺവീനറും സീഡ് അംഗവുമായ ആദർശ് ജയേഷ് സ്കൂൾ മുറ്റത്ത് നാട്ട് മാവിൻതൈ നട്ടു. മാതൃഭൂമി സീഡ് ജില്ലാ കോ ഓർഡിനേറ്റർ സി.സുനിൽകുമാർ പരിസ്ഥിതിദിന സന്ദേശം നല്കി. പി.ടി.എ. പ്രസിഡൻറ് കെ.യു.നിഷാദ് അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക പി.യു.ബിന്ദു, സീഡ് കൺവീനർ എ.ജയപ്രകാശ്, ഇ.പി.അനുശീ, അനശ്വര എന്നിവർ സംബന്ധിച്ചു. സ്കൂളിലെ എണ്ണൂറോളം കുട്ടികളുടെ വീടുകളിലാണ് വിവിധങ്ങളായ മാവിൻ തൈകൾ നട്ടത്.

June 10
12:53 2021

Write a Comment

Related News