SEED News

സുന്ദർലാൽ ബഹുഗുണയ്ക്കായി ഫലവൃക്ഷവനം

പിലാത്തറ: കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ്, ജൂനിയർ റെഡ് ക്രോസ്, മാതൃഭൂമി സീഡ് എന്നിവ ചേർന്ന് സുന്ദർലാൽ ബഹുഗുണയുടെ ഓർമ്മയ്ക്കായി ഫലവൃക്ഷ വനമൊരുക്കുന്നു.

എം.വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സുഗതകുമാരിയുടെ ഓർമയ്ക്കായി സുഗത എന്ന പേരിൽ എം.എൽ.എ.യും എം.പി.വീരേന്ദ്രകുമാറിന്റെ ഓർമയ്ക്കായി പഞ്ചായത്ത് വൈസ് പ്രസിഡൻറ്്‌ കെ.മോഹനൻ വീരേന്ദ്ര് എന്നപേരിലും ഫലവൃക്ഷത്തൈകൾ നട്ടു.

പി.ടി.എ. പ്രസിഡൻറ്്‌ കെ.സി.സതീശൻ, മനോജ് കൈപ്രത്ത്, പോലീസ് ഓഫീസർമാരായ എൻ.പി.സഹദേവൻ, ടി.കെ.അമൃത, പ്രഥമാധ്യാപിക എ.എം.രാജമ്മ, ലതീഷ് പുതിയടത്ത്, എം.സിൽജ, എസ്.പി.സി. കാഡറ്റ് ഇ.വി.ശ്രീഹരി എന്നിവർ പങ്കെടുത്തു.

June 11
12:53 2021

Write a Comment

Related News