SEED News

ഇന്ദുചൂഡൻ അനുസ്മരണവും പക്ഷിനിരീക്ഷണവും

ചാരുംമൂട്: പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഇന്ദുചൂഡനെ (കെ.കെ. നീലകണ്ഠൻ) നൂറനാട് സി.ബി.എം. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അനുസ്മരിച്ചു. കേരളത്തിലെ പക്ഷിനിരീക്ഷണശാഖയ്ക്ക് ദിശാബോധം നൽകിയ ആളായിരുന്നു ഇന്ദുചൂഡനെന്ന് പത്തനംതിട്ട ബേർഡ്‌സ് അസോസിയേഷനംഗവും പക്ഷിനിരീക്ഷകനുമായ ജിജി സാം ഓൺലൈനായി നടന്ന അനുസ്മരണം ഉദ്ഘാടനംചെയ്തഭിപ്രായപ്പെട്ടു.ഇന്ദുചൂഡനെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. പത്തനംതിട്ട ജില്ലാ ബേർഡ്‌സ് കോ-ഓർഡിനേറ്റർ ഹരി മാവേലിക്കര കുട്ടികൾക്ക് പക്ഷിനിരീക്ഷണത്തിനുള്ള നിർദേശം നൽകി. 
തുടർന്ന് സീഡ് ക്ലബ്ബിലെ മുഴുവൻ കുട്ടികളും അവരുടെ വീടിനുചുറ്റുമുള്ള ചെറുപക്ഷികളെ നിരീക്ഷിച്ച് നിരീക്ഷണക്കുറിപ്പു തയ്യാറാക്കുകയും ചിത്രങ്ങൾ മൊബൈൽഫോണിൽ പകർത്തുകയും ചെയ്തു.പ്രഥമാധ്യാപിക ആർ. സജിനി, ജെ. ഹരീഷ് കുമാർ, സ്മിത ബി. പിള്ള, ആർ. സിനി,  കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.  

June 15
12:53 2021

Write a Comment

Related News