SEED News

വയോജനങ്ങളെ ആദരിച്ച് സീഡ് ക്ലബ്ബ്


ചാരുംമൂട്: മുതിർന്നപൗരന്മാർക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരേ സീഡ് ക്ലബ്ബ് ബോധവത്കരണം നടത്തി. നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽനടന്ന പരിപാടിയിൽ വയോജനങ്ങളെ ആദരി
ച്ചു. 
വീടുകളിൽ മുതിർന്നപൗരന്മാരുടെ ജീവിതം സംരക്ഷിക്കാനായി ജാഗ്രതയോടെ പ്രവർത്തിക്കുമെന്നു കുട്ടികൾ പ്രതിജ്ഞയെടുത്തു.
ഗൂഗിൾമീറ്റുവഴി സംഘടിപ്പിച്ച വെബിനാർ ആയാപറമ്പ് ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ ഉദ്ഘാടനം ചെയ്തു. എം. മുരളി, സതീശൻ, രമ, സ്മിതാസുരേഷ്, കൃഷ്ണപ്രിയ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ എച്ച്.എം. ബിജി ജോസഫ്, സീഡ് കോ-ഓർഡിനേറ്റർ സുധീർഖാൻ റാവുത്തർ തുടങ്ങിയവർ നേതൃത്വംനൽകി. 

June 17
12:53 2021

Write a Comment

Related News