SEED News

ഓണം ലക്ഷ്യമിട്ട് പച്ചക്കറിക്കൃഷിയുമായി മാതൃഭൂമി സീഡ് ക്ലബ്ബ്‌


ചേർത്തല: സെയ്ന്റ്‌ മേരീസ് ജി.എച്ച്.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരുമുറം പച്ചക്കറിപദ്ധതിക്കു തുടക്കമായി. 
  സ്കൂൾ മാനേജർ ഡോ. ആന്റോ ചേരാംതുരു
ത്തി വിത്തുകൾ വിതരണംചെയ്ത് പദ്ധതി ഉദ്ഘാടനംചെയ്തു. 
  വെബിനാറിൽ കഞ്ഞിക്കുഴിയിൽ സൂര്യകാന്തിപ്പാടമൊരുക്കിയ യുവകർഷകൻ സുജിത്ത്, കുട്ടിക്കർഷ
ക അവാർഡുജേതാവ് അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു. 
പ്രധാനാധ്യാപിക ലിസിയാമ്മ പി.ടി., സീഡ് കോ ഓർഡിനേറ്റർ എൽസി ചെ
റിയാൻ എന്നിവർ നേതൃത്വംനൽകി. 

June 18
12:53 2021

Write a Comment

Related News