SEED News

മണ്ണാറശാല യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് വെബിനാർ നടത്തി


ഹരിപ്പാട്: മാതൃഭൂമി- മരുവത്‌കരണവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മണ്ണാറശാല യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ചേർന്ന്് വെബിനാർ നടത്തി. കോയമ്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്‌സ് ആൻഡ്‌ ട്രീ ബ്രീഡിങ് സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കണ്ണൻ സി.എസ്. വാര്യർ മുഖ്യാതിഥിയായി പങ്കെടുത്തു. ഹെഡ്മാസ്റ്റർ എൻ. ജയദേവൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് പ്രേംജി കൃഷ്ണ അധ്യക്ഷനായി.
‘വനനശീകരണം- കാരണങ്ങളും ദോഷഫലങ്ങളും’ എന്നവിഷയത്തിൽ കുട്ടികൾ പ്രസംഗിച്ചു. രാജ്യത്തെ വനങ്ങളും വന്യജീവികളും ഇല്ലാതാകുന്നതിന്റെ ദുരന്തമാണ് കുട്ടികളുടെ വാക്കുകളിൽ നിഴലിച്ചത്. ഭൂമിയിൽ മനുഷ്യവംശം നിലനിൽക്കാൻ മരങ്ങളും മറ്റുജീവികളും ആവശ്യമാണ്. അവയെ കൊന്നൊടുക്കിയശേഷം സുഖമായി ജീവിക്കാമെന്ന വ്യാമോഹമാണ് പലർക്കുമുള്ളത്. ഇതു ശരിയല്ലെന്ന, ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് കുട്ടികൾ സംസാരിച്ചത്. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ജെ. മല്യ, അധ്യാപകരായ സി.കെ. ശ്രീജ, രേഖ വി.നായർ, കെ. ശ്രീകല എന്നിവർ പങ്കെടുത്തു.

June 18
12:53 2021

Write a Comment

Related News