SEED News

ലൈബ്രറി പുസ്തക വണ്ടിയുമായി മുതുകുറ്റി യു.പി. സ്കൂൾ സീഡ് ക്ലബ്ബ്

മുതുകുറ്റി: മുതുകുറ്റി യു.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബും വിദ്യാരംഗം കലാസാഹിത്യ വേദിയും ചേർന്ന് നടപ്പാക്കിയ പുസ്തകവണ്ടിയുടെ പ്രയാണം തുടങ്ങി. സ്കൂൾ വിദ്യാർഥികളുടെ വീടുകളിലേക്ക് സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങളും, അധ്യാപകരുടെ സ്നേഹസമ്മാനമായ പഠനോപകരണങ്ങളുമാണ് പുസ്തകവണ്ടി വഴി എത്തിക്കുന്നത്. ചെമ്പിലോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ദാമോദരൻ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം കെ.ഷൈമ അധ്യക്ഷത വഹിച്ചു.

പ്രഥമാധ്യാപിക പി.ആർ.ശ്രീജ, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.സുരേശൻ, സ്കൂൾ മാനേജർ കെ.പി.വേണുഗോപാലൻ വൈദ്യർ, പി.ടി.എ. പ്രസിഡന്റ് എം.വി.നികേഷ് , സ്കൂൾ സഹായ സമിതി അംഗം ടി.വി രാജീവൻ എന്നിവർ സംസാരിച്ചു. ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന 11 വിദ്യാർഥികൾക്ക് സ്കൂൾ സഹായ സമിതിയുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ നൽകി. സീഡ് കോ ഓർഡിനേറ്റർ സി.പി.അഭിലാഷ്, സി.അബ്ദുൾ സമദ്, ടി.വി.സെയ്ഫുദീൻ എന്നിവർ പുസ്തക വണ്ടിയെ അനുഗമിച്ചു.

June 21
12:53 2021

Write a Comment

Related News