SEED News

അടഞ്ഞ ലോകം; തുറന്ന വായനവെബിനാർ നടത്തി

കണ്ണൂർ: വായനപക്ഷാചരണത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് വെബിനാർ നടത്തി. അടഞ്ഞ ലോകം; തുറന്ന വായന എന്ന വിഷയത്തിലായിരുന്നു വെബിനാർ. കണ്ണൂർ, കാസർകോട് ജില്ലകളിലെ സീഡ് വിദ്യാർഥികളും അധ്യാപകരുമായി 180-ഓളം പേർ പങ്കെടുത്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. സുരേഷ്ബാബു കുട്ടികളുമായി സംവദിച്ചു. വായനയുടെ വിവിധ ഘട്ടങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. സംശയങ്ങൾക്ക് മറുപടി നൽകി. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജണൽ ഹെഡുമായ കെ.ടി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി. സ്വാഗതവും മാതൃഭൂമി കണ്ണൂർ ബ്യൂറോ ചീഫ് കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

June 22
12:53 2021

Write a Comment

Related News